ജിദ്ദയില്‍ വാഹന മോഷ്ടാക്കളെ പിടികൂടി

മോഷ്ടിക്കുന്നത് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍. 17 കാറുകള്‍ മോഷ്ടിച്ചെന്ന് കുറ്റസമ്മതം. പ്രതികളിലൊരാള്‍ സ്വദേശിയും മറ്റൊരാള്‍ യമനിയും.

ജിദ്ദ: ജിദ്ദയില്‍ നിരവധി കാറുകള്‍ മോഷ്ടിക്കപ്പെട്ടു എന്ന പരാതിയില്‍ ശക്തമായ അന്വേഷണം നടത്തവേ രണ്ട് മോഷ്ടാക്കള്‍ പിടിയിലായി. പിടികൂടപ്പെട്ടവരില്‍ ഒരു സ്വദേശിയും ഒരു യമന്‍ വംശജനും ഉള്‍പ്പെടുന്നു. 17 കാറുകള്‍ മോഷ്ടിച്ചെന്ന് ഇവര്‍ പോലീസിനോട് കുറ്റം ഏറ്റുപറഞ്ഞു.

ജിദ്ദയിലെ ഒട്ടേറെ വാഹന മോഷണത്തില്‍ പങ്കാളികളായ രണ്ടുപേരെ പിടികൂടിയ കാര്യം മക്കാ റീജ്യണല്‍ പോലീസ് വാക്താവ് കേണല്‍ മുഹമ്മദ് ഗാംദി വ്യക്തമാക്കി. മുപ്പതുകാരായ പ്രതികള്‍ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിട്ട വാഹനങ്ങളാണ് മോഷിക്കുന്നതെന്നും മുഹമ്മദ് ഗാംദി പറഞ്ഞു.

പ്രതികള്‍ കുറ്റം സമ്മതിച്ചെന്നും പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കേസ് കൈമാറിയതായും അദ്ദേഹം പറഞ്ഞു.