അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രം; പള്ളി പണിയാന്‍ 5 ഏക്കര്‍ ഭൂമി

ബാബരി മസ്ജിദ് അയോധ്യ കേസില്‍ വിധി പുറത്തുവന്നു. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാനും പള്ളി പണിയാന്‍ 5 ഏക്കര്‍ ഭൂമി നല്‍കാനുമാണ് വിധി വന്നിട്ടുള്ളത്.

കനത്ത സുരക്ഷയാണ് തര്‍ക്കഭൂമി സ്ഥിതിചെയ്യുന്ന യുപിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിരുന്നു.

അയോധ്യയില്‍ തര്‍ക്കം നിലനില്‍ക്കുന്ന 2.77 ഏക്കര്‍ സ്ഥലം മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി തെറ്റെന്ന് സുപ്രീംകോടതി വിധിച്ചു. മുസ്‌ലിംങ്ങള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി വള്ളി പണിയാന്‍ നല്‍കും. സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് തര്‍ക്കഭൂമി നല്‍കും. മൂന്ന് മാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപീകരിച്ച് തീരുമാനം എടുക്കണം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കത്തിലാണ് പരമോന്നത കോടതി അന്തിമ തീര്‍പ്പ് പ്രഖ്യാപിച്ചത്.
ഇന്ന് രാജ്യമൊട്ടാകെ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറക്കുകയും ചെയ്തിരുന്നു. അയോധ്യയില്‍ നിരോധലാജ്ഞ പ്രഖ്യാപിുകയും ചെയ്തിരുന്നു.