സമചിത്തയോടെ മുന്നേറണം, മതേതരത്വം മുറുകെപിടിക്കണം: കെ.പി.എ മജീദ്

മക്ക: ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ച ഒരു സമൂഹമെന്ന റിലയില്‍ ആത്മ ധൈര്യത്തോടെ അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട്‌പോകുവാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം. പ്രത്യാഘാതവും പ്രയാസവും ഉണ്ടായാലും അതിനെ അതിജീവിച്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും വിശ്വാസത്തിലധിഷ്ഠിതമായി സമചിത്തയോടെ മുന്നോട്ട് പോകണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. വിശുദ്ധ ഉംറ കര്‍മ്മത്തിനെത്തിയ കെ.പി.എ മജീദ് മക്ക കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം.സി.സി ലോകമെമ്പാടും ഇന്ന് പ്രചരിച്ചതിനു പ്രചോദനമായത് സൗദി കെ.എം.സി.സിയുടെ പ്രവര്‍ത്തന ഫലമായാണ്. പാവങ്ങളുടെ രോഗികളുടെ എല്ലാം അത്താണയാണ് ഇന്ന് കെ എം സി സി. ഇത്രയും നാള്‍ മറ്റുള്ളവര്‍ക്കുവേണ്ടി കെ എം സി സി പ്രവൃത്തിച്ചെങ്കില്‍ ഇനി കെ എം സി സി സംഘടനയിലെ പാവപ്പെട്ട പ്രവര്‍ത്തകരുടെ കാര്യങ്ങളില്‍ കൂടി ശ്രദ്ധയൂന്നി സ്വയം സംരക്ഷിതരാവണമെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ഭരണകൂടം മുസ്‌ലിംങ്ങള്‍ക്കെതിരെയുള്ള നിരവധി കാര്യങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. അതിലൊന്നാണ് മുത്തലാഖ് വിധി. മറ്റൊരു മതവിഭാഗത്തിനും ബാധകമല്ലാത്ത കാര്യമാണ് മുസ്‌ലിംങ്ങളുടെമേല്‍ അടിച്ചേല്‍പിക്കുന്നത്. വിവേചനപമായ നിയമമാണ് നടപ്പാക്കുന്നത്. അയല്‍ രാജ്യത്തുനിന്നും കുടിയേറിപ്പാര്‍ത്തവര്‍ക്ക് നിയമം നടപ്പാക്കുമ്പോഴും മുസ്‌ലിംങ്ങള്‍ക്കെതിരെ മാത്രമാണ് ഇത് നടപ്പാക്കുന്നത്. ഏക സിവില്‍കോഡ് മുസ്‌ലിംങ്ങള്‍ക്കെതിരെ നടപ്പാക്കാന്‍ പോവുകയാണ്. ഇതിനൊരു കമ്മീഷനെ വെക്കുകയും കമ്മീഷന്‍ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെങ്കിലും മെമ്പര്‍മാരെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ധത്തിലാക്കിയും ഭൂരിപക്ഷത്തിന് ശ്രമിക്കുകയാണ്. മുന്‍കാലങ്ങളില്‍ ഇല്ലാത്ത വിവേചനമാണ് ഇപ്പോള്‍ നടക്കുന്നത്. വിമര്‍ഷിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയാണ്. സിബിഐയെ ദുരുപയോഗം ചെയ്ത് അന്വേഷണങ്ങള്‍ പറപ്പെടുവിക്കുന്നു. ചിതംബരവും വിശകുമാറിന്റെയും വിഷയങ്ങള്‍ ഇതിനുള്ള ഉദാഹരണമാണ്. കാശ്മീരിലെ ജനതയും ദുരിതത്തിലാണ്. അങ്ങിനെ ഭയപ്പാടിന്റെ ഭരണമാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇക്കാര്യങ്ങളില്‍ പരസ്യമായ പ്രതിഷേധം പ്രകടിപ്പിച്ചത് മുസ്‌ലിംലീഗാണ്. മുസ്‌ലിംലീഗിന്റെ ചരിത്രം സമചിത്തയോടെയും ദീര്‍ഘവീക്ഷണത്തോടെയുമുള്ള നിലപാടുകളാണ്. തീവ്ര നിലപാടുകള്‍ ഒരിക്കലും സമൂഹത്തിനും സമുദായത്തിനും ഗുണം ചെയ്യില്ല. ഇന്ത്യയിലെ മതേതരത്വം കാത്തു സൂക്ഷിക്കുവാന്‍ ഓരോരുത്തരും പ്രതിജ്ഞാബന്ധരാവണമെന്നും കെ.പി.എ മജിദ് പറഞ്ഞു.

മക്കയിലെ ഏഷ്യന്‍ പോളി ക്‌ളിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മക്ക കെ.എം.സി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയ അധ്യക്ഷത വത്തിച്ചു. സൗദി കെ.എം.സി.സി പ്രസിഡണ്ട് കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.  അഡ്വ. ഫാത്തിമ തഹ്‌ലിയ്യ, ഖാദര്‍ ചെങ്കള, സുലൈമാന്‍ മാളിയേക്കല്‍, തെറ്റത്ത് മുഹമ്മദ് കുട്ടി, ഹാരിസ് പെരുവള്ളൂര്‍, നാസര്‍ കിന്‍സാര, ഹംസ സലാം, മുസ്ഥഫ മഞ്ഞക്കുളം തുടങ്ങിയവരും പങ്കെടുത്ത് സംസാരിച്ചു. ഹജജ് സേവന രംഗത്തുണ്ടായ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.