ദമ്മാം ഒ ഐ സി സി പാലക്കാട് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

ദമ്മാം: ഒ ഐ സി സി ദമ്മാം റീജ്യണ്‍ പാലക്കാട് ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു. ശ്യാം പ്രകാശ്(പ്രസിഡണ്ട്), അബ്ദുല്‍ ഹക്കീം (ജനറല്‍ സെക്രട്ടറി), സമീര്‍ പനങ്ങാട്(ട്രഷറര്‍) അരവിന്ദന്‍, ദേവന്‍ (വൈസ് പ്രസിഡണ്ടുമാര്‍), നിഷാദ് (സെക്രട്ടറി), വാഹിദ് (ജീവകാരുണ്യവിഭാഗം സെക്രട്ടറി), നാരായണന്‍ കുട്ടി (ഓഡിറ്റര്‍), പ്രണവ് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
റീജ്യണല്‍ കമ്മിറ്റി നിരീക്ഷകരായി പങ്കെടുത്ത ഹനീഫ് റാവുത്തറുടെയും, റഫീഖ് കൂട്ടിലങ്ങാടിയുടെയും സാന്നിദ്ധ്യത്തില്‍ നടന്ന പാലക്കാട് ജില്ലാ കമ്മിറ്റി ജനറല്‍ ബോഡി യോഗം ദമ്മാം റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് രമേശ് പാലക്കാട് അനുമോദന പ്രസംഗം നടത്തി.
രമേശ് പാലക്കാട്, മമ്മൂട്ടി പട്ടാമ്പി, സുമേശ് എരുമയൂര്‍, പ്രമോദ് പൂപ്പാല, സുരേഷ് ഗോപാലന്‍, മുരളി സാന്‍ഫോര്‍ഡ്, മുരളി വടക്കാഞ്ചേരി, വിനോദ്, സുരേഷ് ഒറ്റപ്പാലം, നൗഫല്‍ എ കെ, സഹീര്‍ ബാബു, ദീപക്, ജോമോന്‍ എന്നിവരെ എക്‌സിക്യുട്ടീവ് അംഗങ്ങളായും ജനറല്‍ ബോഡിയോഗം തെരഞ്ഞെടുത്തു. അബ്ദുല്‍ ഹക്കീം സ്വാഗതവും സമീര്‍ പനങ്ങാടന്‍ നന്ദിയും പറഞ്ഞു.





