ഹജ്ജ് വളണ്ടിയര്‍മാരെ റിയാദ് കെ.എം.സി.സി ആദരിച്ചു

റിയാദ്: റിയാദ് കെ.എം.സി.സി സെന്‍ ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ ഇക്കഴിഞ്ഞ വര്‍ഷം ഹജ്ജ് സേവനം ചെയ്ത വോളണ്ടിയര്‍മാരെ റിയാദ് കെ.എം.സി.സി ആദരിച്ചു.
ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം മുസ് ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സെന്‍ ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. മുസ് ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ.റസാഖ് മാസ്റ്റര്‍, മുസ് ലീം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍, എം.എസ്.എഫ് നാഷണല്‍ വൈസ് പ്രസിഡണ്ട് അഡ്വ.ഫാത്തിമ തഹ് ലിയ, കെ.എം.സി.സി നാഷണല്‍ പ്രസിഡണ്ട് കെ.പി.മുഹമ്മദ് കുട്ടി, വര്‍ക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട്, തിരൂരങ്ങാടി മണ്ഡലം മുസ് ലീം ലീഗ് ട്രഷറര്‍ സി.എച്ച് മഹ് മൂദ് ഹാജി, പ്രസംഗിച്ചു.
ഹജ്ജ് സെല്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ കബീര്‍ വൈലത്തൂര്‍ സ്വാഗതവും ട്രഷറര്‍ യു.പി.മുസ്തഫ നന്ദിയും പറഞ്ഞു.






