പി ജെ സ് ഡ്രോയിങ്- പെയിന്റിംഗ് മത്സരം നടത്തുന്നു

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ (പിജെസ്) ആഭിമുഖ്യത്തില്‍ സൗദി അറേബ്യയിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിപുലമായ ഡ്രോയിങ്- പെയിന്റിംഗ് മത്സരങ്ങള്‍ നടത്തുന്നു. കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി നവംബര്‍ 8നു വെള്ളിയാഴ്ച ജിദ്ദ നോവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്.
നോവല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷെഫീഖ് ഉദ്ഘാടനം ചെയ്യും. ജിദ്ദയിലെ വിവിധ സ്‌കൂളുകളെ പ്രതിനിധികരിച്ചു ധാരാളം കുട്ടികള്‍ ഇതിനകം ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തി കഴിഞ്ഞു. ഓണ്‍ലൈന്‍ റെജിസ്‌ട്രേഷന്‍ ഇനിയും നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ http://tiny.cc/lsn3ez. എന്ന ലിങ്ക് വഴി ചെയ്യാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര ദിവസം മത്‌സരം നടക്കുന്ന സ്ഥലത്തുവെച്ചും രജിസ്‌ട്രേഷന്‍ നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സ്‌കൂളിലെ റജിസ്‌ട്രേഷന്‍ കൗണ്ടര്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് പി ജെ സ് ചില്‍ഡ്രന്‍ വിങ് കണ്‍വീനര്‍ മനോജ് മാത്യു 0564131736, ജയന്‍ നായര്‍ 0507535912, സന്തോഷ് കടമ്മനിട്ട 0508646093 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.






