ജിദ്ദ ലിറ്റ് എക്‌സ്‌പോ: പ്രസംഗ മത്സരത്തിനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചു

ജിദ്ദ: നവംബര്‍ 16നു ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ജിദ്ദ ലിറ്റ് എക്‌സ്‌പോയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ പ്രസംഗ മത്സരത്തിനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചു. ‘വായിച്ചാല്‍ വിളയും ഇല്ലെങ്കില്‍ വളയും” എന്ന വിഷയത്തില്‍ മലയാളത്തില്‍ രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള പ്രസംഗം വീഡിയോ ഷൂട്ട് ചെയ്ത് 0535857537 എന്ന നമ്പറില്‍ നവംബര്‍ 12 നകം വാട്‌സപ്പ് വഴി അയച്ചു നല്‍കണം.

8ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളത്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ജിദ്ദ ലിറ്റ് എക്‌സ്‌പോയില്‍ വെച്ച് നല്‍കുന്നതാണെന്നു ഫോക്കസ് ഭാരവാഹികള്‍ അറിയിച്ചു.