ആറ് ലക്ഷത്തോളം ഇന്ത്യന്‍ രൂപക്കുതുല്ല്യമായ സൗദി റിയാല്‍ കളഞ്ഞുകിട്ടിയ മലയാളി യുവാക്കള്‍ ഉടമയെ തിരികെ ഏല്‍പിച്ച് മാതൃകയായി.

റിയാദ്: സ്വദേശി പൗരന്റെ കളഞ്ഞുപോയ ആറ് ലക്ഷത്തോളം ഇന്ത്യന്‍ രൂപക്കു തുല്ല്യമായ സൗദി റിയാല്‍ തിരികെ നല്‍കി മലയാളി യുവാക്കള്‍ ഇന്ത്യക്കാര്‍ക്ക് മാതൃകയായി.
തലസ്ഥാന നഗരിയിലെ അസീസിയ ദാറുല്‍ബൈദ എന്ന സ്ഥലത്തുള്ള മആസില്‍ അല്‍താജ് എന്ന അലക്കുകടയില്‍ ജോലിചെയ്യുന്ന മലയാളി യുവാക്കളാണ് സൗദി പൗരന്റെ കളഞ്ഞുപോയ പണം തിരികെ നല്‍കി മാതൃകയായത്.
അലക്കാനായി കൊടുത്ത വസ്ത്രത്തിന്റെ കൂടെയായിരുന്നു ഇത്രയും തുക കണ്ടത്. പണം തിരികെ നല്‍കിയ മലയാളി യുവാക്കള്‍ക്ക് അബ്ദുല്ല എന്ന സൗദി പൗരന്‍ നന്ദി പറയുകയും അഞ്ഞൂറ് റിയാല്‍ സമ്മാനമായി നല്‍കുകയും ചെയ്തു.






