അറിയാത്ത അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതും സ്വീകരിക്കുന്നതും ശിക്ഷാര്‍ഹം.

റിയാദ്: പരിചയമില്ലാത്ത അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതും ഇതിനായി മറ്റൊരു വ്യക്തിയില്‍ നിന്നും പണം സ്വീകരിക്കുന്നതും അത്തരത്തിലുള്ളവര്‍ക്ക് പണം കൈമാറുന്നതും ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പെട്ടതാണെന്ന് സൗദി ജനറല്‍ പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരത്തിലുള്ള കുറ്റം ശ്രദ്ധയില്‍പെട്ടാല്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും സൗദി ജനറല്‍ പ്രോസിക്യൂഷന്‍ അറിയിച്ചു.
(വിശദമായ വാര്‍ത്ത താമസിയാതെ പ്രസിദ്ധീകരിക്കും)