നീലാമ്പ്ര ബേബിക്ക് ഷറഫിയ്യ റയാന്‍ ഏരിയ കെ എം സി സിയുടെ ആദരം

ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം (സിഫ്) പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട നീലാമ്പ്ര ബേബിയെ അല്‍ റയാന്‍ ഏരിയ കെ എം സി സി ആദരിച്ചു.

പ്രസിഡണ്ട് പി സി എ റഹ്‌മാന്‍ ഇണ്ണി അധ്യക്ഷത വഹിച്ചു. ആദരിക്കല്‍ ചടങ്ങ് മെമെന്‍േറാ സമ്മാനിച്ച് പാലക്കാട് ജില്ലാ കെ എം സി സി പ്രസിഡണ്ട് ടി പി ശുഐബ് ഉല്‍ഘാടനം ചെയ്തു. സിഫ് വൈസ് പ്രസിഡണ്ട് നിസാം മമ്പാട്, സൗത്ത് സോണ്‍ കെ എം സി സി പ്രസിഡണ്ട് നസീര്‍ വാവ കുഞ്ഞ്. കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ഉപസമിതി ചെയര്‍മാന്‍ റഷീദ് വരിക്കോടന്‍, കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അസീസ് കോട്ടേപ്പാടം, സമീര്‍ മലപ്പുറം, ഇസ്ഹാഖ് കാളികാവ്, മാധ്യമ പ്രവര്‍ത്തകന്‍  ജാഫറലി പാലക്കോട്, റസാഖ് ഇന്തോമി, ഒ എം നാസര്‍ കാപ്പ, ശിഹാബ് പൂക്കോട്ടൂര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഇസ്മയില്‍ തിരൂരങ്ങാടി, മുഹമ്മദ് കുട്ടി ഒറവുംപുറം, സലീം വാവൂര്‍, മുഹമ്മദലി കോങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി മജീദ് അഞ്ചച്ചവിടി സ്വാഗതവും ശിഹാബ് കിഴിശ്ശേരി നന്ദിയും പറഞ്ഞു.