സവ ജുബൈല്‍ ഘടകം രൂപീകരിച്ചു

ജുബൈല്‍: ദമാം കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്റെ(സവ) ജുബൈല്‍ ഘടകം നിലവില്‍വന്നു.

ബദര്‍ അല്‍-ഖലീജ് ഓഡിറ്റോറിയത്തില്‍ നടന്ന രൂപീകരണ യോഗം പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സിറാജ് പുറക്കാട് നിയന്ത്രിച്ചു. സിറാജ് പുറക്കാട്, സലിം ആലപ്പുഴ, കലാം മണ്ണഞ്ചേരി(രക്ഷാധികാരികള്‍), രാജേഷ് കായംകുളം(പ്രസിഡന്റ്) നവാസ് പാനൂര്‍, സൈദ് മണ്ണഞ്ചേരി(വൈസ് പ്രസിഡന്റ്), എ ആര്‍ സലാം ആലപ്പുഴ(ജനറല്‍ സെക്രട്ടറി), ശ്രീരാജ് കരുവാറ്റ, സുധീര്‍ ആലപ്പുഴ(ജോയിന്റ് സെക്രട്ടറി), നൗഫല്‍ കാക്കാഴം(ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

16 അംഗ എക്‌സിക്യൂട്ടീവിനെയും തിരിഞ്ഞെടുത്തു. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി കൂടുതല്‍ അംഗങ്ങളെ സന്നഘടനയില്‍ ചേര്‍ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.