പരിയാരം മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചു

പരിയാരം: മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ ഹൗസ് സര്‍ജനായ വനിതാ ഡോക്ടര്‍ തുങ്ങിമരിക്കാന്‍ ശ്രമിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രി 11.45 നാണ് സംഭവം.
കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്‍ജന്‍ ക്ഷീണം തോന്നുന്നതിനാല്‍ വിശ്രമിക്കണമെന്ന് കൂടെയുള്ള മറ്റുള്ളവരോട് പറഞ്ഞ് കാഷ്വാലിറ്റിയിലെ വിശ്രമമുറിയിലേക്ക് പോകുകയായിരുന്നു. ഇവര്‍ പോയി കുറച്ചുകഴിഞ്ഞ് വിശ്രമമുറിയിലേക്ക് പോയ കാഷ്വാലിറ്റിയിലെ മറ്റൊരു ഹൗസ് സര്‍ജനാണ് ബാന്‍ഡ്എയ്ഡ് തുണി ഉപയോഗിച്ച് കയറുണ്ടാക്കി ഫാനില്‍ കെട്ടി കഴുത്തില്‍ കുരുക്കിടാന്‍ ശ്രമിക്കുന്ന ഹൗസ് സര്‍ജനെ കണ്ടത്. ഇവരുടെ നിലവിളികേട്ട് എത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റുള്ളവരുടെ ഇടപെടലാണ് തൂങ്ങിമരണം ഒഴിവാക്കിയത്.






