മഞ്ചക്കണ്ടി വെടിവെപ്പിനെതിരെ ലഘുലേഖ: രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തതിന് രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി അലയ്ന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് ഇരുവരും.
പന്തീരാങ്കാവ് പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവില്‍നിന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അറസ്റ്റ്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. നിരവധി മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് പറയുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥികളാണ് രണ്ടുപേരും.
നിരോധിത ഇടതുപക്ഷ സംഘടനയുമായി ബന്ധമുള്ള ആളാണ് ഇവരെന്ന് പോലീസ് പറയുന്നു. പാലക്കാട് മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് ഇവര്‍ അറസ്റ്റിലായിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.






