കേളി നാലാം രക്തദാന ക്യാമ്പ് നവം. 8ന്

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ നാലാമത് രക്തദാന ക്യാമ്പ് നവമ്പര്‍ 8ന് വെള്ളിയാഴ്ച നടക്കും. കേളിയുടെ പത്തൊന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് റിയാദ് കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സഹകരണത്തോടെ കേളി ജീവകാരുണ്യ വിഭാഗം സംഘടിപ്പിക്കുന്ന ക്യാമ്പ്, ഹരാജിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 4 മണിവരെയാണ് നടത്തപ്പെടുന്നത്.
രക്തദാനം ചെയ്യാന്‍ താല്പര്യമുള്ളവര്‍ വൈകിട്ട് 4 മണിക്ക് മുമ്പായി ഹരാജിലെ അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണമെന്ന് സംഘാടക സമിതി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ സുധാകരന്‍ 0592281759, കോഡിനേറ്റര്‍ ഷമീര്‍ കുന്നുമ്മല്‍ 0502906833 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.






