റിയാദ് കെ.എം.സി.സി മെഗാ ഈവെന്റ് സമാപന സമ്മേളനത്തിന് പ്രൗഢോഞ്ച്വല തുടക്കം

അഫ്ഷിന്‍

റിയാദ്: പ്രവാസ ലോകത്ത് ഹരിത രാഷ്ട്രീയത്തിന്റെ ശക്തിയും വ്യാപ്തിയും വ്യക്തമാക്കികൊണ്ട് റിയാദ് കെ.എം.സി.സി മെഗാ ഈവെന്റ് സീസണ്‍ 4 ന്റെ സമാപന പരിപാടിക്ക് പ്രൗഢോഞ്ച്വല തുടക്കം. റിയാദ് നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പ്രത്യേകം സജജമാക്കിയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി.

ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ ദിവസത്തെ പരിപാടി ട്രഷറര്‍ യു പി മുസ്തഫ ഉദ്ഘാടനം ചെയ്തു. എം എസ് എഫ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് അഡ്വ. ഫാത്തിമ തഹ്‌ലിയ മുഖ്യപ്രഭാഷണം നടത്തി. പ്രവാസികളുടെ സാമുഹ്യ പ്രതിബദ്ധതയും കാരുണ്യ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. വിശിഷ്യാ കെ എം സി സിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോകത്ത് മറ്റൊരു സംഘടനയ്ക്കും അവകാശപ്പെടാനാവത്തതാണെന്നും ഫാത്തിമ തഹ്‌ലിയ ചൂണ്ടിക്കാട്ടി.


അബ്ദുല്ല വല്ലാഞ്ചിറ, അബ്ദുസലാം തൃക്കരിപ്പൂര്‍, നാസര്‍ കാരന്തൂര്‍, ഉബൈദ് എടവണ്ണ, സത്താര്‍ കായംകുളം, മൈമൂന ടീച്ചര്‍, ഷക്കീല അബ്ദുല്‍ വഹാബ്, സിറാജ് (എയര്‍ ഇന്ത്യാ), വി കെ കെ അബ്ബാസ്, ഫൈസല്‍ വടകര, അറ്റ്‌ലസ് മൊയ്തു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറിമാരായ കെ ടി അബൂബക്കര്‍ സ്വാഗതവും കബീര്‍ വൈലത്തൂര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന ഇശല്‍ സന്ധ്യക്ക് മുഹമ്മദാലി കണ്ണൂര്‍, സജ്‌ല സലീം, ഫാസില ബാനു എന്നിവര്‍ നേതൃത്വം നല്‍കി. ഹിബ അബ്ദുസലാം അവതാരികയായിരുന്നു. അസ്‌ലം തിരൂരിന്റെ (കീബോര്‍ഡിസ്റ്റ്) നേതൃത്വത്തിലുള്ള ഓര്‍ക്കസ്ട്ര ടീമിനൊപ്പം മുബഷിര്‍ കൊണ്ടോട്ടി (റിഥം പാഡ്), ഹകീം തിരൂര്‍ (തബല), ഇല്യാസ് മണ്ണാര്‍ക്കാട് (കീബോര്‍ഡ്), ശിഹാബ് കൈപ്പുറം (കീബോര്‍ഡ്), ഷാനവാസ് (ഗിറ്റാര്‍) എന്നിവരും അണിനിരന്നു.

റിയാദ് കെ എം സി സി മെഗാ ഈവെന്റ് സീസണ്‍ 4ന്റെ സമാപന സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ നടന്ന സംഗീത പരിപാടിയില്‍ എം എസ് എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഫാത്തിമ തഹ്‌ലിയ സംസാരിക്കുന്നു.