യാമ്പുവില്‍ മലയാളികള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ മോഷണം; പാസ്‌പോര്‍ട്ടും മറ്റും നഷ്ടപ്പെട്ടു

നഷ്ടപ്പെട്ട വസ്തുക്കള്‍ കണ്ടു കിട്ടുന്നവര്‍ 0505364101, 0565938187 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കണം.
യാമ്പു: മലയാളികള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ നടന്ന മോഷണത്തില്‍ യുവാവിലെ മലയാളികളുടെ പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണുകളും മറ്റും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിക്ക് ശേഷമാണ് യാമ്പു ജി എം 21 റോഡിനടുത്തുള്ള ഫ്‌ലാറ്റിലെ റൂമുകളില്‍ മോഷണം നടന്നത്.
മഞ്ചേരി പയ്യനാട് സ്വദേശി ഷംസുദ്ദീന്‍ കുരിക്കള്‍ എന്ന ആളുടെ എം 4951473 നമ്പര്‍ പാസ്‌പോര്‍ട്ടാണ് നഷ്ടപ്പെട്ടത്. ചെറിയ ബാഗില്‍ മുറിയില്‍ സുരക്ഷിതമായി വെച്ച പാസ്‌പോര്‍ട്ടാണ് ബാഗടക്കം നഷ്ടപ്പെട്ടത്. വിലകൂടിയ നാല് മൊബൈല്‍ ഫോണുകളും മറ്റും നഷ്ടപ്പെട്ടിട്ടുണ്ട്.
സ്വദേശിയായ ബില്‍ഡിങ് ഉടമയുടെ സഹകരണത്തോടെ ഷംസുദ്ദീനും സുഹൃത്തുക്കളും യാമ്പു പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പകല്‍ സമയത്ത് നടന്ന മോഷണം പ്രദേശത്തെ ഫ്‌ളാറ്റുകളിലെ താമസക്കാര്‍ക്ക് ഏറെ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടോ മറ്റോ കണ്ടു കിട്ടുന്നവര്‍ 0505364101, 0565938187 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.






