യാമ്പു ഐ എഫ് എ ജഴ്‌സി പ്രകാശനം ചെയ്തു

ഐ എഫ് എ യാമ്പു ജഴ്‌സി പ്രകാശനം അബ്ദല്‍ ഹമീദ് അറാട്‌കോ, സിറാജ് മുസ്‌ലിയാരകത്തിന് നല്‍കി നിര്‍വഹിക്കുന്നു
യാമ്പു: ജിദ്ദയില്‍ ആരംഭിക്കുന്ന സിഫ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന യാമ്പു ഐ എഫ് എ ടീമിന്റെ ജഴ്‌സി പ്രകാശനം ചെയ്തു. യാമ്പു ദുര്‍റ സ്‌റ്റേഡിയത്തില്‍ നടന്ന എവര്‍ഗ്രീന്‍ സെവന്‍സ് ഫുട്ബാള്‍ മേളയോടനുബന്ധിച്ചുള്ള പരിപാടിയില്‍ അബ്ദുല്‍ ഹമീദ് അറാട്‌കോ, യാമ്പു ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ (ഐഎഫ്എ) പ്രസിഡന്റ് സിറാജ് മുസ്‌ലിയാരകത്തിന് ജഴ്‌സി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
രാജന്‍ നമ്പ്യാര്‍, അബ്ദുല്‍ കരീം പുഴക്കാട്ടിരി, ശങ്കര്‍ ഇളങ്കൂര്‍, സോജി ജേക്കബ്, അനീസുദ്ദീന്‍ ചെറുകുളമ്പ്, നാസര്‍ മുക്കില്‍, അബ്രഹാം തോമസ്, അലിയാര്‍ ചെറുകാട്, അഷ്‌റഫ് ആക്കോട്, ഫര്‍ഹാന്‍ മോങ്ങം, ഷബീര്‍ ഹസ്സന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. യാമ്പു എവര്‍ഗ്രീന്‍ എഫ് സി പ്രസിഡന്റ് അസ്‌കര്‍ വണ്ടൂര്‍ സ്വാഗതം പറഞ്ഞു.






