പത്തനംതിട്ട ജില്ലാ സംഗമം കേരളപ്പിറവിയും ജില്ലാ പിറന്നാള്‍ദിനവും ആഘോഷിച്ചു

പരേതനായ മുന്‍ എം.എല്‍.എ  കെ കെ നായറെ സ്മരിച്ചു

ജിദ്ദ: പത്തനംതിട്ട ജില്ലാസംഗമം(പി ജെ എസ്സ്) കേരളപ്പിറവിയും പത്തനംതിട്ട ജില്ലയുടെ മുപ്പത്തി എട്ടാമതു പിറന്നാള്‍ ദിനവും ഒരുമിച്ചു ആഘോഷിച്ചു. പ്രസിഡന്റ് നൗഷാദ് അടൂരിന്റെ അധ്യക്ഷതയില്‍ കേക്ക് മുറിച്ചു കൊണ്ടാണ് ആഘോഷിച്ചത്.

ജില്ല നേടിത്തന്ന ജില്ലാ പിതാവ് പരേതനായ മുന്‍ എം.എല്‍.എ  കെ കെ നായറെ സ്മരിച്ചുകൊണ്ട് എ ബി ചെറിയാന്‍ മാത്തൂര്‍, ജയന്‍ നായര്‍, സന്തോഷ് ജി നായര്‍, അയൂബ് പന്തളം, റോയ് ടി ജോഷ്വ സന്തോഷ് കെ ജോണ്‍, അലി തെക്കുതോട്, അനില്‍കുമാര്‍ പത്തനംതിട്ട, സാബുമോന്‍ പന്തളം, സഞ്ജയന്‍ നായര്‍, സിയാദ് പടുതോട്. സന്തോഷ് പൊടിയന്‍, ജോസഫ് വടശേരിക്കര, രാജേഷ് നായര്‍, നവാസ്ചിറ്റാര്‍, എന്നിവര്‍ സംസാരിച്ചു. അനില്‍കുമാര്‍ പത്തനംതിട്ട നന്ദി പറഞ്ഞു.