റോയല്‍ എഫ് സി സിഫ് ടൂര്‍ണ്ണമെന്റിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു

ജിദ്ദ: അടുത്ത മാസം ജിദ്ദയില്‍ ആരംഭിക്കുന്ന സിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിക്കുന്ന റോയല്‍ എഫ് സി ജിദ്ദ ടീമിന്റെ പുതിയ ജേഴ്‌സി പ്രകാശനവും ടീം മീറ്റിങ്ങും നടന്നു. എസ്.ആര്‍.പി.സി ന്യൂസ് മീഡിയ വിങ് അംഗം ശ്രീ: അബ്ദുല്‍ ജബ്ബാര്‍ വലിയാട്ട് ഉദ്ഘടാനം ചെയ്തു.
ചുരുങ്ങിയ കാലം കൊണ്ട് ജിദ്ദയിലെ മുന്‍നിര ടീമുകളുടെ ഇടയിലേക്ക് എത്തുകയും സിഫ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച റോയല്‍ എഫ് സിയുടെ വളര്‍ച്ച വളരെ അഭിനന്ദനാര്‍ഹമാണെന്ന്അബ്ദുല്‍ ജബ്ബാര്‍ അഭിപ്രായപ്പെട്ടു. ക്ലബ് പ്രസിഡന്റ് അബ്ദുല്‍ മുഹൈമിന്‍ അധ്യക്ഷത വഹിച്ചു. പ്രധാന സ്‌പോണ്‍സറായ മക്ബൂല്‍ അഹമ്മദ് ഷൗഖ് ജേഴ്‌സി പ്രകാശനം ചെയ്തു. ഇന്റര്‍നാഷണല്‍ ബിസിനസ് ട്രൈനര്‍ എം എ റഷീദ്, റിയാദിലെ ബിസിനസ് മേധാവി അഷറഫ് എറമ്പത് എന്നിവര്‍ ചേര്‍ന്ന് ക്ലബിന് നല്‍കിയ ഉപഹാരം ഹാരിസ് വണ്ടൂര്‍ ഏറ്റുവാങ്ങി. ജലീല്‍ കോല്‍തൊടി, ഹുസൈന്‍ കോല്‍തൊടി, സവാഫ് മുസ്തഫ, റഫീഖ് കെ സി, അബ്ദുല്‍ റൗഫ് എന്നിവര്‍ ടീമിന് വിജയാശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു.
ടീം മീറ്റിംഗില്‍ ഇത്തിഹാദ് മുന്‍ കളിക്കാരനും ടീമിന്റെ കോച്ചുമായ മുഹമ്മദ് ഹിജാസ്, ഗോള്‍ കീപ്പര്‍ കോച് വലീദ് എന്നിവര്‍ കളിക്കാര്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് എടുത്തു. ഓരോ കളിക്കാരനും ടീമിന് വേണ്ടി ഗ്രൗണ്ടില്‍ തന്റെ കഴിവ് മുഴുവന്‍ പുറത്തെടുക്കണമെന്നും ശാരീരികമായും മാനസികമായും ഫിറ്റ്‌നസ് നിലനിര്‍ത്തണമെന്നും ഗ്രൗണ്ടിന് പുറത്തു ഒരുപാട് പേര്‍ മികച്ച കളി പ്രതീക്ഷിച്ചിരിക്കുകയാണെന്ന ബോധം കളിക്കാര്‍ക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ മത്സരത്തിന് വരുമ്പോഴും പ്രാര്‍ത്ഥന ഒരു പ്രധാന ഘടകമാണെന്നും അത് ശീലമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ലബ് ഭാരവാഹികളായ ഹാശിം, അനീഷ്, ശിഹാബ് ചുണ്ടക്കാടന്‍, റഷാദ്, ഷമീം വെള്ളാടത്ത്, എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഊഫ് കരുമാറ സ്വഗതവും വൈസ് പ്രസിഡന്റ് മന്‍സൂര്‍ ചെമ്പന്‍ നന്ദിയും പറഞ്ഞു.





