റിയാദില്‍ ലഹരി മയക്കുമരുന്ന് മാഫിയയുടെ തലവന്‍ പിടിയിലായി

റിയാദ്: നിരോധിത മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും വലിയ ഏജന്റ് എന്ന് പറയപ്പെടുന്ന വിദേശിയെ സൗദി സുരക്ഷാ വിഭാഗം പിടികൂടി.
പിടികൂടിയ വിദേശി അറബ് വംശജനാണ്. ഇയാളുടെ വീട്ടില്‍ റിയാദ് സുരക്ഷാ വിഭാഗം നടത്തിയ തെരച്ചിലില്‍ പ്രതിയേയും നിരവധി നിരോധിത മരുന്നുകളും മദ്യവും പിടികൂടുകയും ചെയ്തു.
സുരക്ഷാ സേന നടത്തിയ ഓപ്പറേഷന്‍ പത്രപ്രവര്‍ത്തകന്‍ സഊദ് ശൈബാനി വീഡിയോയില്‍ പകര്‍ത്തുകയുണ്ടായി.
വില്‍പ്പനക്ക് തയ്യാറാക്കി വെച്ച കഞ്ചാവ് പൊതികള്‍, മയക്കുമരുന്നുകളുടെ പേക്കറ്റുകള്‍, കഞ്ചാവും മയക്കുമരുന്നും അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള ത്രാസ്, വിതരണത്തിന് റെഡിയാക്കിയ മദ്യക്കുപ്പികള്‍, ഇതിനു തോക്കിനുപയോഗിക്കുന്ന ഏതാനും തിരകള്‍, നോട്ടുകളും പ്രതിയുടെ വീട്ടില്‍ നിന്നും സുരക്ഷാ സേന പിടിച്ചെടുത്തു. തോക്കിന്റെ ഒഴിഞ്ഞ തിര കണ്ടെത്തിയതുകൊണ്ട്തന്നെ ആയുധം പ്രതിയുടെ കൈവശം ഉണ്ടെന്നുള്ള നിഗമനത്തിലാണ് സുരക്ഷാവിഭാഗം.
പ്രതിയെ ചോദ്യം ചെയ്യുന്നതിനും തുടര്‍നടപടി സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.






