സൗദിയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഒരു ലക്ഷത്തോളം ടൂറിസ്റ്റു വിസ വിതരണം ചെയ്തു

റിയാദ്: കഴിഞ്ഞ മാസം സെപ്തംബര്‍ അവസാനത്തില്‍ പ്രാബല്യത്തില്‍ വന്നശേഷം ഇതുവരെ 96,000 ത്തിലധികം ടൂറിസ്റ്റുകള്‍ക്ക് വിസ വിതരണം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കാണ് ഇത്രയധികം വിസകള്‍ വിതരണം ചെയ്തത്.
സൗദി വിനോദകാര്യ അതോറിറ്റിയാണ് വിസ വിതരണം ചെയ്ത കാര്യം വ്യക്തമാക്കിയത്. സൗദി അറേബ്യയുടെ വിനോദ സംസ്‌കാരിക രംഗം ലോകത്തിന്റെ കണ്ണും കാതും കീഴടക്കി. വിശിഷ്യാ റിയാദ് സീസണ്‍ ഫെസ്റ്റിവെലും അതിനോടനുബന്ധിച്ചുള്ള കലാ സാംസ്‌കാരിക പരിപാടികളും ടൂറിസ്റ്റുകളുടെ വര്‍ധനവില്‍ മികച്ച പങ്ക് വഹിച്ചതായും സൗദി വിനോദ അതോറിറ്റി അറിയിച്ചു.
140 റിയാലിന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് അടക്കം 440 റിയാലിന് ടൂറിസ്റ്റു വിസ ഇഷ്യുചെയ്യാനാവും. പ്രത്യേകം തെരഞ്ഞെടുത്ത 49 രാജ്യക്കാര്‍ക്ക് ഓണ്‍ലൈനിലൂടെയോ ഓണ്‍ അറൈവല്‍ ആയോ വിസ വിതരണം ചെയ്യുന്നതാണ്. ഒരു വര്‍ഷത്തിനിടയില്‍ 90 ദിവസമാണ് ടുറിസ്റ്റ് വിസയില്‍ സൗദിയില്‍ തുടര്‍ച്ചയായി തങ്ങാനാവുക.






