സമാന്തര റെയില്‍ പാളം സജജമായി: ട്രെയിന്‍ ഗതാഗതം അടുത്തുതന്നെ പുനസ്ഥാപിക്കും.

ജിദ്ദ: ജിദ്ദയിലെ സുലൈമാനിയ്യയില്‍ സമാന്തര റെയില്‍പാതയുടെ നിമ്മാണ ജോലി പൂര്‍ത്തിയായതായി മക്ക ഗവര്‍ണ്ണറേറ്റ് വ്യക്തമാക്കി. താമസിയാതെ മക്ക മദീന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ അതിവേഗ ട്രെയിന്‍ സേവനം പുനരാരംഭിക്കുമെന്നും മക്ക ഗവര്‍ണ്ണറേറ്റ് വ്യക്തമാക്കി.

കഴിഞ്ഞ സെപ്തംബര്‍ അവസാനം സുലൈമാനിയ്യ റെയില്‍വേ സ്‌റ്റേഷന്‍ തീ പിടിച്ചത് കാരണമായിരുന്നു അടച്ചിട്ടത്. ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കുന്നതിനായി സ്‌റ്റേഷന്റെ കിഴക്കുഭാഗത്ത് സമാന്തര റെയില്‍ പാത യുദ്ധകാലാടിസ്ഥാനത്തിലാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.






