ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടികാഴ്ച നടത്തി.

പ്രധാനമന്ത്രിക്ക് രാജാവിന്റെ ഊഷ്മള സ്വീകരണം
റിയാദ്: ഫ്യുച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റിവ് സമ്മേളനത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അതിഥിയായെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഊഷ്മള സ്വീകരണം.

പ്രധാനമന്ത്രിക്കു പുറമെ കൂടെയുള്ള ഇന്ത്യന്‍ സംഘത്തിനെയും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് കൈകൊടുത്തു സ്വീകരിച്ചു.
രാജാവിന് പുറമെ റിയാദ് ഗവര്‍ണ്ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍, സൗദി രാജ കുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, സൈനീക മേധാവികള്‍ തുടങ്ങിയവരും പ്രധാന മന്ത്രി നരേന്ദ്രയെയും കൂടെയുള്ള ഇന്ത്യന്‍ സംഘത്തെയും സ്വീകരിക്കാന്‍ ഒരു വന്‍ ഉന്നതതല സംഘതന്നെ ഉണ്ടായിരുന്നു.
സൗദി സന്ദര്‍ശിക്കാനായതിലും സല്‍മാന്‍ രാജാവിനെ കാണാനായതിനാലും പ്രധാന മന്ത്രി സന്തോഷം രേഖപ്പെടുത്തി. പ്രധാന മന്ത്രിയോടുള്ള ആദരസൂചകമായി പ്രധാന മന്ത്രിക്കും സംഘത്തിനും സല്‍മാന്‍ രാജാവ് ഉച്ചഭക്ഷണം ഒരുക്കുകയും ചെയ്തു.






