ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദിയിലെത്തി

റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദിയിലെത്തി. സൗദിയിലെത്തിയ നരേന്ദ്ര മോഡിക്ക് വന്‍ സ്വികരണമാണ് വിമാനത്താവളത്തില്‍ ലഭിച്ചത്. ഇന്നലെ രാത്രി സൗദി തലസ്ഥാന നഗരിയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറഞ്ഞിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരനന്‍, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.


സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചും മൂന്നാമത് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിന്റെ പ്‌ളിനറി സെഷനില്‍ പങ്കെടുക്കുന്നതിനുമാണ് മോഡി സൗദി അറേബ്യയിലെത്തിയിട്ടുള്ളത്.