തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നതിനായി ചരിത്ര പൈതൃക സ്ഥലങ്ങള്‍ നവീകരിക്കുന്നു

മക്ക: കൂടുതല്‍ ഹജജ് ഉംറ തീര്‍ഥാടകരെ ആകര്‍ഷിക്കുന്നതിനും അവരുടെ മതപരവും ആത്മീയവുമായ അനുഭവങ്ങള്‍ സമ്പന്നമാക്കുന്നതിനും ഹിറാ പര്‍വ്വതം, സൗര്‍ പര്‍വ്വതം, ദീ തുവ കിണര്‍ തുടങ്ങിയ 40 പ്രധാന ചരിത്ര സ്ഥലങ്ങള്‍ നവീകരിക്കുവാനും തീര്‍ത്ഥാടകരുടെ സേവനത്തിന് രൂപീകരിച്ച ‘ദുയൂഫു റഹ്‌മാന്‍’ സമിതി തീരുമാനിച്ചു.
തീര്‍ത്ഥാടകരുടെ മുന്നില്‍ ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുകൊടുത്ത് ആത്മീയമായ വെളിച്ചം പകര്‍ന്നുകൊടുക്കുവാനും പുതിയ ഒരനുഭവം നല്‍കുവാനും ഈ പദ്ധതി സഹായകമാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനാവശ്യമായ പദ്ധതിയെ വിജയിപ്പിച്ചെടുക്കുന്നതിന് കഴിഞ്ഞ സെപ്തംബര്‍ 12 നു ‘ദുയൂഫു റഹ്‌മാന്‍’ സമിതി ഒരു ശില്‍ലശാല നടത്തിയിരുന്നു. സാംസ്‌കാരിക മന്ത്രാലയം, മദീന വികസന വിഭാഗം, ടൂറിസം വിഭാഗം തുടങ്ങിയ ഗവണ്‍മെന്റ് വകുപ്പുകളും കൂടാതെ കച്ചവട സംരംഭകര്‍, ഇസ്‌ലാമിക പൈതൃകത്തില്‍ വിദഗ്ദരും ഗവേഷകരുമായ വ്യക്തികള്‍ തുടങ്ങിയവരെയും ശില്‍പശാലയിലേക്ക് ക്ഷണിച്ചിരുന്നു.
ശില്‍പശാലയില്‍ മക്ക, മദീന, തായിഫ് എന്നീ സ്ഥലങ്ങളിലെ 300 ചരിത്ര പ്രാധാന്യ പൈതൃക സ്ഥലങ്ങള്‍ സദസ്സിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും അതില്‍ ഏതെല്ലാം സ്ഥലങ്ങളാണ് നവീകരണത്തിന് മുന്‍ഗണന കൊടുക്കേണ്ടതെന്നും ആവശ്യപ്പെട്ടുകയും ചെയ്തു.
സദസ്സിനെ വിവിധ ഗ്രൂപ്പുകളാക്കി തിരിക്കുകയും ഓരോ ഗ്രൂപ്പില്‍ നിന്നും വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് അവതരിപ്പിക്കുന്നതിന് ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഏറ്റവും മുഗണന നല്‍കേണ്ട പൈതൃക സ്ഥലങ്ങള്‍ കണ്ടെത്തുകയും ഏകപക്ഷീയമായി 40 സ്ഥലങ്ങളെ അവര്‍ നിര്‍ണ്ണയിക്കുകയും ചെയ്തു. തെരഞ്ഞെടുക്കപെട്ട ചരിത്രാവശേഷ സ്ഥലങ്ങളില്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് മക്കയിലാണ്. ഏറ്റവും കുറവ് താഇഫിലും.
ഇതില്‍ നവീകരണത്തിന് കരാര്‍ നല്‍കിയ പൈതൃക സ്ഥലങ്ങള്‍ ഹിറാ പര്‍വ്വതം, സൗര്‍ പര്‍വ്വതം, മിനായിലെ അല്‍ ബൈഅ മസ്ജിദ്, ഹുദൈബിയ്യ പള്ളിയും കിണറും, അറഫയിലെ സുബൈദ അരുവി, തുവാ കിണര്‍, അസ്ഫാനിലെ അല്‍ തഫ്‌ല കിണര്‍ (പ്രവാചകര്‍ തുപ്പിയ കിണര്‍), മക്കയിലെ ഹാശിം കുടുംബം താമസിച്ചിരുന്ന മലയോരം, മസ്ജിദുല്‍ ജിന്ന്, മക്കാ ലൈബ്രറി (പ്രവാചകര്‍ മുഹമ്മദ് നബി ജനിച്ച സ്ഥലം) എന്നിയാണ്.






