വിന്റര്‍ T10 കപ്പ്: ലോഗോ പ്രകാശനം ചെയ്തു.

തബൂക്ക്: തബൂക്ക് ബ്ലൂ ബേര്‍ഡ്‌സ് ക്രിക്കറ്റ് ക്‌ളബ്ബിന്റെ ആഭിമുഖ്യത്തില്‍ കേരള പിറവിയോടനുബന്ധിച്ചു നടക്കുന്ന ‘വിന്റര്‍ ടി10” കപ്പ് ക്രിക്കറ്റ് ടുര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു.

സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ പ്രദീപ് കുമാര്‍ രാമനാട്ടുകര ലോഗോ പ്രകാശനം ചെയ്തു. നവംബര്‍ ഒന്ന് മുതല്‍ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്നതാണ് മത്‌സരം.

രക്ഷാധികാരി ഉബൈസ് മുസ്തഫ അധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്റ് കണ്‍വീനര്‍ അരുണ്‍ കെ ബാബു മത്സരക്രമങ്ങളെകുറിച്ച് വിശദീകരിച്ചു. തബൂക്കിലെ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ മാത്യു തോമസ് നെല്ലുവേലില്‍, ഷാബു ഹബീബ് എന്നിവര്‍ സംസാരിച്ചു.

മത്സരക്രമങ്ങളുടെ ഫിക്‌സ്ചര്‍ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. ആദ്യ മത്സരത്തില്‍ എവര്‍ഗ്രീന്‍ തബൂക് അല്‍മജാല്‍ ഇലവനുമായി ഏറ്റുമുട്ടും. ചടങ്ങില്‍ തബൂക്കിലെ വിവിധ ക്രിക്കറ്റ് ടീമുകളെ പ്രതിനിധീകരിച്ചു അഫ്‌സല്‍, പ്രജിത്, സിജോയ്, ഫൈസല്‍, അനൂപ്, ഗ്രേയ്‌സണ്‍, ജോമിറ്റ്, സുധീഷ്, റാഫി, ജസ്റ്റിന്‍, ഷുഹൈബ്, സിദ്ധിഖ്, ബാവൂട്ടി, ഷെഹ്‌സാദ്, ഗീവര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. ബ്ലൂ ബേഡ്‌സ് ക്ലബ് മാനേജര്‍ അലക്‌സ് നന്ദി പറഞ്ഞു.