വിദ്യാര്‍തഥിനികള്‍ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: ചക്കരക്കല്‍ അപ്പക്കടവ്, തലമുണ്ട സ്വദേശിനികളായ രണ്ട് വിദ്യാര്‍ത്ഥിനികള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്‌ളസ് ടു ഹ്യൂമാനിറ്റീസ് വിഭാഗം പഠിക്കുന്ന അപ്പക്കടവിലെ ഓട്ടോഡ്രൈവര്‍ അശോകന്‍-സുനിത ദമ്പതികളുടെ ഏക മകള്‍ അഞ്ജലി (17)യും തലമുണ്ടയിലെ സതീഷ്(ഗള്‍ഫ്) – ബിന്ദു ദമ്പതികളുടെ മകള്‍ ആദിത്യ (17) എന്നീ വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്.
ആദിത്യയുടെ സഹോദരി ആരാധ്യ ശനിയാഴ്ച വൈകുന്നേരം അഞ്ജലിയുടെ വീട്ടിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.






