പുല്‍പ്പറ്റ പഞ്ചായത്ത് ജിദ്ദ കെ എം സി സി സ്വീകരണം നല്‍കി

ജിദ്ദ: പുല്‍പ്പറ്റ പഞ്ചായത്ത് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ ഒ പി കുഞ്ഞാപ്പു ഹാജിക്കും പഞ്ചായത്ത് മുസ്‌ലിം ലീഗ് ഉപാധ്യക്ഷന്‍ പൂക്കോടന്‍ അബു സാഹിബിനും പുല്‍പ്പറ്റ പഞ്ചായത്ത് ജിദ്ദ കെ എം സി സി സ്വീകരണം നല്‍കി.
ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി ഓഫീസില്‍ നടന്ന സ്വീകരണ പരിപാടി മണ്ഡലം ട്രഷറര്‍ നാസര്‍ തൃപ്പനച്ചി ഉദ്ഘാടനം ചെയ്തു ഒ പി കുഞ്ഞാപ്പു ഹാജി മുഖ്യ പ്രഭാഷണം നടത്തി. പൂക്കോടന്‍ അബൂബക്കര്‍, മണ്ഡലം സെക്രട്ടറി റസാഖ് പാലക്കാട്, ശറഫുദ്ദീന്‍ തയ്യില്‍, അബൂബക്കര്‍ പി സി എന്നിവര്‍ സംസാരിച്ചു.

ഒ പി കുഞ്ഞാപ്പു ഹാജികുള്ള സ്‌നേഹാദരം പഞ്ചായത്ത് കെ എം സി സി പ്രസിഡണ്ട് മുഹമ്മദലി അത്തിക്കോട്ടില്‍ കൈമാറി. പൂക്കോടന്‍ അബൂബക്കര്‍ സാഹിബിനുള്ള സ്‌നേഹാദരം യാമ്പു കെ എം സി സി നേതാവ് ഒ പി വി ലത്തീഫ് സാഹിബും കൈമാറിയ ചടങ്ങില്‍ പ്രസിഡണ്ട് മുഹമ്മദലി അത്തിക്കോട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കെ എം സി സി ജനറല്‍ സെക്രട്രി ഹബീബ് വളമംഗലം സ്വാഗതവും റസാഖ് എം സി നന്ദിയും പറഞ്ഞു






