മൂസാന്‍ ഹാജിക്ക് യാത്രയയപ്പ് നല്‍കി

അബൂദാബി: നാല് പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യു എ ഇയിലെ മതസാംസ്‌കാരിക രംഗത്ത് സജീവ സാനിധ്യമായ മൂസാന്‍ ഹാജിക്ക് യാത്രയപ്പ് നല്‍കി.
ബദരിയ്യ പുതിയപുഴക്കര യു എ ഇ കമ്മിറ്റിയാണ് യാത്രയയപ്പ് നല്‍കിയത്. അബൂദാബി ഏയര്‍പോര്‍ട്ട് ഗാര്‍ഡന്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച യാത്രയയപ്പില്‍ ബദരിയ്യ പുതിയപുഴക്കര യു എ ഇ കമ്മിറ്റി ഉപദേശക സമിതി ചെയര്‍മാന്‍ കെ ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു. അബ്ദുല്ല ഹാജി പ്രാര്‍ത്ഥന നടത്തി. മൂസാന്‍ ഹാജിക്കുള്ള ഉപഹാരം അബ്ദുല്ല ഹാജി കൈമാറി.
ഭാരവാഹികളായ ടി പി നൗഷാദ്, കെ ടി ഇല്യാസ്, എന്‍ പി ഹക്കീം, ഇനിയാസ്, എം നൂറുദ്ധീന്‍, എന്‍ പി ഉവൈസ്, എം ജവാദ്, കെ പി സുബൈര്‍, കെ അസീസ്, സി എം റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ ടി റഹീസ് സ്വാഗതവും സി എം പി അഷ്‌റഫ് നന്ദിയും പറഞ്ഞു.
ബദരിയ്യ പുതിയപുഴക്കര യു എ ഇ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് മുര്‍ഷിദ് ടി പി, ജനറല്‍ സെക്രട്ടറി, റഹീസ് കെ ടി, ട്രഷറര്‍ നൂറുദ്ധീന്‍ എന്നിവരെ തെരഞ്ഞെടുത്തു.






