കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് യാഥാര്‍ത്ഥ്യമാക്കണം: ജിദ്ദ-വളാഞ്ചേരി മുനിസിപ്പല്‍ കെഎംസിസി

ജിദ്ദ: വളാഞ്ചേരി വട്ടപ്പാറയില്‍ വര്‍ധിച്ചു വരുന്ന അപകട പരമ്പരക്ക് അറുതി വരുത്താന്‍ കഞ്ഞിപ്പുര – മൂടാല്‍ ബൈപാസ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്നു ജിദ്ദ – വളാഞ്ചേരി മുനിസിപ്പല്‍ കെഎംസിസി കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെട്ട വട്ടപ്പാറയില്‍ അപകടം ഒഴിവാക്കാന്‍ വേണ്ടി കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ ആരംഭിച്ച കഞ്ഞിപ്പുര – മൂടാല്‍ ബൈപാസ് പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചതില്‍ യോഗം പ്രതിഷേധിച്ചു. ഇക്കാര്യത്തില്‍ വളാഞ്ചേരി മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തുന്ന സമര പ്രക്ഷോഭ പരിപാടികള്‍ക്ക് യോഗം ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു.
ഷറഫിയ്യയില്‍ നടന്ന യോഗം കോട്ടക്കല്‍ മണ്ഡലം കെ എം സി സി ട്രഷറര്‍ പി ഇബ്രാഹിം ഹാജി ഉത്ഘാടനം ചെയ്തു. വളാഞ്ചേരി മുനിസിപ്പല്‍ കെ എം സി സി പ്രസിഡന്റ് ജാഫര്‍ നീറ്റുകാട്ടില്‍ അധ്യക്ഷത വഹിച്ചു.
കെ എം സി സി യുടെ വിവിധ സുരക്ഷാ പദ്ധതികളില്‍ വളാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള മുഴുവന്‍ കെ എം സി സി മെമ്പര്‍്മാരെയും ചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസികള്‍ക്കായുള്ള വിവിധ ക്ഷേമ പെന്‍ഷന്‍ പദ്ധതികളിലും മുഴുവന്‍ മെമ്പര്‍്മാരെ ചേര്‍ക്കാനും യോഗം തീരുമാനിച്ചു.
ഹംസ വട്ടപ്പാറ, മജീദ് പുളിക്കപ്പറമ്പില്‍, ബാവനു പരവക്കല്‍, ബഷീര്‍ കുളമങ്കലം, സാബിര്‍ താഴങ്ങാടി, നാസര്‍ ചങ്ങമ്പള്ളി, ടി.പി. ഷമീര്‍, മുഹമ്മദ് സുനീര്‍, സുബ്ഹാന്‍ തേക്കില്‍, സാലിഹ് പാറമ്മല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
ജനറല്‍ സെക്രട്ടറി പി കെ അബ്ബാസ് ബാവപ്പടി സ്വാഗതവും ട്രഷറര്‍ മുസ്തഫ കാവുംപുറം നന്ദിയും പറഞ്ഞു.






