ഇമ്പിച്ചിമോതി മാസ്റ്റര്‍ സ്വീകരണം നല്‍കി

ജിദ്ദ: വിശുദ്ധ ഉംറ കര്‍മ്മം നിര്‍വ്വഹിക്കാനെത്തിയ ചീക്കോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇമ്പിച്ചിമോതി മാസ്റ്റര്‍ക്ക് ജിദ്ദ ചീക്കോട് പഞ്ചായത്ത് കെഎംസിസി സ്വീകരണം നല്‍കി

ഷറഫിയ സിറ്റി കെഎംസിസി ഓഫീസില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സലീം വാവൂര്‍ അധ്യക്ഷത വഹിച്ചു. ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി വൈ: പ്രസിഡന്റ് ഇസ്മായില്‍ മുണ്ടക്കുളം ഉല്‍ഘാടനം ചെയ്തു.

മക്ക കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍, റഹ്‌മാന്‍ അയക്കോടന്‍, ഹസ്സന്‍ ഓമാനൂര്‍, അന്‍വര്‍ വെട്ടുപാറ, കെ.പി അബ്ദുറഹ്‌മാന്‍ ഹാജി, ശരീഫ് നീറാട്, മുഹമ്മദ് മുണ്ടക്കുളം, സി.സി റസാഖ് വെട്ടത്തൂര്‍, മമ്മദ് കാടപാടി, സലാം അടൂരപറമ്പ്, ഖാദര്‍ ചീക്കോട് തുടങ്ങിയര്‍ സംസാരിച്ചു.

സ്വീകരണത്തിന് കൃതജ്ഞത അറിയിച്ച് ഇമ്പിച്ചിമോതി മാസ്റ്റര്‍ സംസാരിച്ചു. ലത്തീഫ് പൊന്നാട് സ്വാഗതവും കെ.വി നാസര്‍ വെട്ടുപാറ നന്ദിയും പറഞ്ഞു.