കാസര്‍ഗോഡ് കനത്ത മഴയില്‍ കലോത്സവ വേദിയും പന്തലും തകര്‍ന്നു

വന്‍ അപകടം ഒഴിവായത് തലനാഴിരയ്ക്ക്

കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും കാസര്‍കോട് ഉപജില്ല കലോത്സവ വേദിയും പന്തലും തകര്‍ന്നു. കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കലോത്സവത്തെ ഇതില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളില്‍ നടക്കുന്നകലോത്സവത്തിന്റെ വേദി എ യും പന്തലുമാണ് കാറ്റിലും മഴയിലും തകര്‍നന്നത്. പരിപാടിയുടെ ഒരു ഒഫീഷ്യലിന് പരിക്ക് പറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. പന്തല്‍ വീഴുന്നതിന് തൊട്ടുമുമ്പ് വേദിയില്‍ ഉണ്ടായിരുന്ന എല്ലാവരും ഓടി രക്ഷപ്പെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.