പൂക്കോട്ടൂര്‍ പഞ്ചായത്ത് കെഎംസിസി കണ്‍വെന്‍ഷന്‍ നവമ്പര്‍ ഒന്ന് വെള്ളി

ജിദ്ദ: ജിദ്ദ പൂക്കോട്ടൂര്‍ പഞ്ചായത്ത് കെഎംസിസി കണ്‍വെന്‍ഷന്‍ നവമ്പര്‍ ഒന്നിന് വെള്ളി രാത്രി 8 മണിക്ക് ഷറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ ചേരും.

ചടങ്ങില്‍ ഹജജ് വളണ്ടിയര്‍ സേവനം ചെയ്ത പൂക്കോട്ടൂര്‍ പഞ്ചായത്തിലെ പ്രവര്‍ത്തകരെ ആദരിക്കും. മണ്ഡലം കമ്മിറ്റി നടത്തിയ ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ പഞ്ചായത്തിലെ ടീമുകള്‍ക് പുരസ്‌കാരങ്ങള്‍ നല്‍കുകയും ചെയ്യും.

യോഗത്തില്‍ സ്പര്‍ശം പാലിയേറ്റീവ് പൂക്കോട്ടൂര്‍ പഞ്ചായത് കമ്മിറ്റി പുനശ്ശസംഘടിപ്പിക്കും. ചടങ്ങില്‍ മലപ്പുറം മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറിയും സ്പര്‍ശം പൂക്കോട്ടൂര്‍ പ്രെസിഡന്റുമായ പി.എ. സലാം, സ്പര്‍ശം ട്രഷറര്‍ മന്‍സൂര്‍ പള്ളിമുക്ക് എന്നിവര്‍ പങ്കെടുക്കും. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ എല്ലാ കെഎംസിസി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് റിയാസ് പിലാക്കല്‍ അഭ്യര്‍ത്ഥിച്ചു.