ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഇരിട്ടി: വട്ടിയാംതോട്ടിലെ പള്ളുരുത്തില്‍ മാത്യുവിന്റെയും അച്ചാമയുടെയും മകന്‍ ജെഫിന്‍ പി മാത്യു (29) ആണ് ഇരിട്ടി – ഉളിക്കല്‍ റോഡില്‍ ചെട്ടിയാര്‍ പീടികയില്‍ വെച്ചുണ്ടായ അപകടത്തില്‍ തല്‍ക്ഷണം മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെക്ക് മടങ്ങിവരുന്നതിനടയിലാണ് അപകടം നടന്നത്. വീശിയടിച്ച കാറ്റില്‍ മരം കഷണംപൊട്ടി വിഴുകയായിരുന്നു.
ഇരിട്ടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല മൃദേഹം പരിയാരം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മരിച്ച ജെഫിന്‍ ആമസോണ്‍ പാര്‍സല്‍ സര്‍വ്വിസ് ജീവനക്കാരനാണ്. ഭാര്യ: സൗമ്യ (എടൂര്‍ സെന്റ്‌മേരീസ് എല്‍ പി സ്‌കൂള്‍ അധ്യാപിക). മക്കള്‍: റിയ, ക്രിസ്റ്റി. സംസ്‌കാരം പിന്നീട് മണിക്കടവ് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.






