ഷാജുവിനെ കുടുക്കി ജോളി; സിലിയെ വധിക്കാന്‍ അലമാരയില്‍ നിന്നും അരിഷ്ടം എടുത്തു തന്നത് ഷാജു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി കേസില്‍ കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണ സംഘം. മുഖ്യപ്രതി സിലിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഭാര്‍ത്താവ് ഷാജു, ഇയാളുടെ പിതാവ് സഖറിയാസ് എന്നിവരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മണിക്കുറുകളോളം ചോദ്യം ചെയ്തിരുന്നു.
സിലിയുടെ മരണം ഷാജുവിന്റെ അറിവോടെയാണ് എന്ന മൊഴി ജോളി ആവര്‍ത്തിച്ചതിനാല്‍ മൂവരേയും ഒരിമിച്ചിരുത്തിയിരുന്നു വടകര തീരദേശ പോലീസ് സ്‌റ്റേഷനിലെ ചോദ്യം ചെയ്യല്‍. ഇതിന് പിന്നാലെ ജോളിയെ കോടഞ്ചേരി പുലിക്കയത്തെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഇതിനിടെയാണ് സിലിയുടെ മരണത്തില്‍ ഷാജുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ജോളി നടത്തിയിരിക്കുന്നത്. സിലിയുടെ വധത്തില്‍ ഷാജിവിന് പങ്കുണ്ടെന്ന് ഇയാളുടേയും മാതാപിതാക്കളുടേയും സാന്നിധ്യത്തില്‍ നടത്തിയ തെളിവെടുപ്പിലും ജോളി ആവര്‍ത്തിച്ചു. അരിഷ്ടത്തില്‍ സയനൈഡ് കലര്‍ത്തി നേരത്തെ രണ്ട് തവണ സിലിയെ വധിക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടപ്പോള്‍ അസുഖബാധിതയെന്ന് പ്രചരിപ്പിച്ചതിലും ഷാജുവിന്റെ സഹായമുണ്ടായിരുന്നെന്ന് ജോളി മൊഴി നല്‍കി.






