ലീഗ് പ്രവര്‍ത്തകന്റെ വധം; രാഷ്ട്രീയ കൊലപാതകമെന്ന് സംശയം

താനൂര്‍; രാത്രി എട്ടരയോട് കൂടി വൈദ്യുതി നിലച്ച സമയത്തായിരുന്നു അഞ്ചുടി സ്വദേശി ഇസ്ഹാഖിനെ അക്രമികള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ഇരുട്ടില്‍ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലിയില്‍ ഇസ്ഹാഖിനെ കണ്ടത്. തുടര്‍ന്ന് ഇയാളെ തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിപിഎം, ലീഗ് സംഘര്‍ഷം ഉണ്ടായിരുന്ന സ്ഥലമാണ് അഞ്ചുടി. നേരത്തെ സിപിഎം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം ഇവിടെ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്ന് സംശയിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലാണ്. കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. സംഭവ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.






