ഉപതെരഞ്ഞെടുപ്പ് ; മൂന്നിടത്ത് യു ഡി എഫും രണ്ടിടത്ത് സി പി എമ്മും വിജയിച്ചു

വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് 14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. 54,830 വോട്ടുകളാണ് വി കെ പ്രശാന്ത് ആകെ നേടിയത്. മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാര്‍ 40365 വോട്ടുകള്‍ നേടി. എന്‍ ഡി എ സ്ഥന്മാനാര്‍ത്ഥി എസ് സുരേഷ് 2,753 വോട്ടുകളാണ് നേടിയത്.
കോന്നി: കോന്നിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. 54,099 വോട്ടുകളാണ് കെ യു ജനീഷ് നേടിയത്. മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍ രാജ് 44,146 വോട്ടുകളും എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ 39,786 വോട്ടുകളും നേടി.
അരൂര്‍: അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ 1,955 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. 68,851 വോട്ടുകളാണ് ഷാനിമോള്‍ ഉസ്മാന്‍ നേടിയത്. മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍ 66,896 വോട്ടുകളും എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ പ്രകാശ് ബാബു 16,215 വോട്ടുകളും നേടി.
എറണാകുളം: എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് ജയിച്ചു. 3750 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി ജെ വിനോദിന്റെ വിജയം. 37891 വോട്ടുകളാണ് ടി ജെ വിനോദ് നേടിയത്. എറണാകുളം മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മനു റോയ് 34,141 വോട്ടുകളും എന്‍ ഡി എ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാല്‍ 13,351 വോട്ടുകളും നേടി.
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി കമറുദ്ദീന്‍ 7,923 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. 65,407 വോട്ടുകളാണ് എം സി കമറുദ്ദീന്‍ നേടിയത്. മണ്ഡലത്തില്‍ എന്‍ ഡി എ ആണ് രണ്ടാം സ്ഥാനത്ത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവിശ തന്ത്രി 57,484 വോട്ടുകള്‍ നേടി. അതേസമയം മഞ്ചേശ്വരം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ 38,233 വോട്ടുകളാണ് നേടിയത്.






