ഐ.സി.എഫ് മക്ക റിഹൈലി യൂണിറ്റിന് പുതിയ ഭാരവാഹികള്‍

ജിദ്ദ: ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(ഐ.സി.എഫ്) സംഘടനാ പുന:ക്രമീകരണത്തിന്റെ ഭാഗമായി മക്ക റിഹൈലി യൂണിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് അബ്ദുസ്സമദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ജാബിര്‍ അല്‍ഹസനി, ഫിനാന്‍സ് സെക്രടറി നജ്മുദ്ദീന്‍ പത്തിരിയാല്‍, ദഅവ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ സഖാഫി, ദഅവ സെക്രട്ടറി അബ്ദുല്‍ മജീദ് പറവൂര്‍, വെല്‍ഫെയര്‍ പ്രസിഡന്റ് ഇബ്രാഹീം ഹാജി, വെല്‍ഫെയര്‍ സെക്രട്ടറി ഹനീഫ കുണ്ടൂര്‍, പബ്ലിസിറ്റി പ്രസിഡണ്ട് അബ്ദുല്ലത്വീഫ് സഖാഫി, പബ്ലിസിറ്റി സെക്രട്ടറി ഇല്‍യാസ് ലത്വീഫി, സംഘടനാ പ്രസിഡന്റ് അബ്ദുറഹിമാന്‍ സഖാഫി, സംഘഘടനാ സെക്രട്ടറി ബഷീര്‍ പുകയൂര്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ ഹബീബ് കോയ തങ്ങള്‍, ശാഫി മുസ്‌ലിയാര്‍ എന്നിവരുടെ സാത്തിധ്യത്തിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. അബ്ദുല്‍ ഗഫുര്‍ സഖാഫി അധ്യക്ഷത വഹിച്ചു. ജാബിര്‍ അല്‍ ഹസനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജാബിര്‍ അല്‍ ഹസനി സ്വാഗതവും മജീദ് പറവൂര്‍ നന്ദിയും പറഞ്ഞു.






