ഫോക്കസ് പെയിന്റിംഗ് മത്സരം: രജിസ്‌ട്രേഷന്‍ ക്ഷണിക്കുന്നു

ജിദ്ദ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നവംബര്‍ 1 ന് ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. ‘എന്റെ കേരളം’ എന്ന വിഷയത്തില്‍ രണ്ട് വിഭാങ്ങളിലായാണ് മത്സരം നടക്കുന്നത്.

5 വയസ്സ് മുതല്‍ 8 വയസ്സ് വരെയുള്ള വിഭാഗത്തില്‍ കളര്‍ ഫില്ലിംഗ് മത്സരവും 8 മുതല്‍ 12 വയസ്സ് വരെ വിഭാഗത്തില്‍ പെയിന്റിംഗ് മത്സരവുമാണ് നടത്തുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍  ഒക്‌ടോബര്‍ 31 നു മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 0538658255 (അബ്ദുല്‍ ഗഫൂര്‍ ഇ.എ), 0547456092 (ഷെമീം വെള്ളാടത്ത്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.  focussaudi.org/painting എന്ന ലിങ്ക് വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഫോക്കസ് ജിദ്ദ നവംബര്‍ 15 നു നടത്തുന്ന ജിദ്ദ ലിറ്റ് എക്‌സ്‌പോയില്‍ വെച്ച് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണെന്നും ഫോക്കസ് ജിദ്ദ ഭാരവാഹികള്‍ അറിയിച്ചു.