അദ്ധ്യാപകര്‍ പ്രവര്‍ത്തന മേഖലയില്‍ ആര്‍ജജവം കാണിക്കണം: റാഫി ഹുദവി

ശര്‍ഖിയ്യ റെയിഞ്ച് ഭാരവാഹികളെ പ്രഖ്യാപിച്ചു
ദമാം: അധ്യാപകര്‍ പൊതു സമൂഹത്തിന് മുന്നില്‍ നിഖില മേഖലകളിലും ആര്‍ജജവത്തോടെ മാതൃകാ പരമായിരക്കണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റര്‍ കിഴക്കന്‍ പ്രവിശ്യ ട്രഷറര്‍ റാഫി ഹുദവി അഭിപ്രയപെട്ടു. ശര്‍ഖിയ്യ റെവിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു സമൂഹത്തിലെ രക്ഷിതാക്കളോടും കുട്ടികളോടും നേരിട്ട് ഇടപെടാന്‍ കഴിയുന്നവരാണ് മദ്‌റസ അദ്ധ്യാപകര്‍. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ഇന്ത്യക്ക് അകത്തും പുറത്തമായി നടത്തപെടുന്ന മദ്‌റസ സംവിധാനം പ്രവാസികളായ മലയാളികള്‍ക്ക് ഏറെ ഉപകാര പ്രദമാണ്. ബോര്‍ഡിന് കീഴില്‍ സ്‌കൂള്‍ കലണ്ടര്‍ സിലബസ് പ്രകാരം ചിട്ടയോടെ നടക്കുന്ന പരീക്ഷ സമ്പ്രദായങ്ങളിലൂടെ അഞ്ച്, ഏഴ്, പത്ത്, പ്‌ളസ്ടു ക്‌ളാസ്സുകളില്‍ നടക്കുന്ന പൊതുപരീക്ഷകള്‍ മലയാളികള്‍ക്ക് ആശ്വാസകരമാണെന്നും റാഫി ഹുദവി അഭിപ്രയപെട്ടു.
സംഗമത്തില്‍ റെയിഞ്ച് പ്രസിഡന്റ് സുഹൈല്‍ ഹുദവി അധക്ഷനായി. മുസ്തഫ ദാരിമി നിലമ്പൂര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ സെക്രട്ടറി മജീദ് മാസ്റ്റര്‍ വാണിയമ്പലം അവതരിപിച്ചു
2019-20 വര്‍ഷത്തെ ഭാരവാഹികളായി മുസ്തഫ ദാരിമി ദമാം (പ്രസിഡന്റ്), ജലാല്‍ മൗലവി ഖോബാര്‍ (ജനറല്‍ സെക്രട്ടറി), ഇബ്‌റാഹീം ദാരിമി ജുബൈല്‍(ട്രഷറര്‍) ഇഖ്ബാല്‍ ഫൈസി, മുനീര്‍ ഹൈതമി (വൈസ് പ്രസിഡന്റുമാര്‍), സുബൈര്‍ അന്‍വരി, അബ്ദുള്ള ബദ്‌രി (ജോയന്റ് സിക്രട്ടറിമാര്‍) എന്നിവരെയും പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ മൂസ അസ്അദി, വൈസ് ചെയര്‍മാനായി സവാദ് ഫൈസി വര്‍ക്കല, മജീദ് മാസ്റ്റര്‍ വാണിയമ്പലം(ഐടി കോര്‍ഡിനേറ്റര്‍), സുഹൈല്‍ ഹുദവി (എസ് കെ എസ് ബിവി ചെയര്‍മാന്‍), ഫവാസ് ഹുദവി (എസ് കെ എസ് ബി വി കണ്‍വീനര്‍), റാഫി ഹുദവി ജുബൈ (റെയിഞ്ച് മാനേജ്‌മെന്റ് സെക്രട്ടറി), അബ്ദുറഹ്‌മാന്‍ ദാരിമി അല്‍ഹസ (പ്രവിശ്യ പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു. എസ്‌ഐസിസി കിഴക്കന്‍ പ്രവിശ്യ ഓര്‍ഗനൈസിംഗ് സെക്രട്ടറി അശ്‌റഫ് അശ്‌റഫി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ദമാം ഇസ്‌ലാമിക് സെന്ററില്‍ നടന്ന സംഗമത്തില്‍ മുനീര്‍ ദാരിമി, സവാദ് ഫൈസി വര്‍ക്കല, മുഹ്‌സിന്‍ ഹുദവി തേഞ്ഞിപ്പലം, ഫവാസ് ഹുദവി പട്ടിക്കാട്, ഇബ്രാഹിം ദാരിമി കൊടുക്, ഇഖ്ല്‍ ഫൈസി ആനമങ്ങാട്, സുബൈര്‍ അന്‍വരി എന്നിവര്‍ സംസാരിച്ചു. മജീദ് മാസ്റ്റര്‍ സ്വാഗതവും ജലാല്‍ മൗലവി നന്ദിയും പറഞ്ഞു.






