വിദേശകാര്യ, ഗതാഗത മന്ത്രിമാരെ മാറ്റി സൗദി അറേബ്യ

റിയാദ്: സൗദി വിദേശകാര്യ മന്ത്രി, ഗതാഗത മന്ത്രി എന്നിവരെ മാറ്റി നിയമിച്ചു. സൗദി രാജ കൊട്ടാരത്തില്‍നിന്നാണ് ഇത് സംബന്ധമായ വിജ്ഞാപനം പുറത്തിറങ്ങിയത്.

വിദേശകാര്യ മന്ത്രി ഡോ. ഇബ്രാഹിം അല്‍ അസ്സാഫ, ഗതാഗതമന്ത്രി നബീല്‍ അല്‍ ആമൂദി എന്നിവരെ മാറ്റി പകരം ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് രാജകുമാരനെ വിദേശകാര്യ മന്ത്രിയായും സ്വാലിഹ് അല്‍ ജാസിറിനെ ഗതാഗതമന്ത്രിയുമായും നിയമിച്ചു.

സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചെയര്‍മാനായി നിയമിച്ചത് അബ്ദുല്ല ബിന്‍ ശറഫിനെയും ഡെപ്യൂട്ടിയായി സ്വാലിഹ് ബിന്‍ മുഹമ്മദ് അല്‍ ഉതൈം എന്നിവരെയും നിയമിച്ചു. ഡോ. ഇബ്രാഹിം അല്‍ അസ്സാഫ് തന്നെയായിരിക്കും സഹമന്ത്രി.