“സുറുമ എഴുതിയ കണ്‍കളില്‍” വീഡിയോ ഗാനം നവംബര്‍ 14 ന് യൂട്യൂബില്‍

ജിദ്ദയിലെ പ്രവാസി മയാളി നിര്‍മ്മിച്ച് ടിക്ക്‌ടോക്കില്‍ വെറലായ സുറുമ എഴുതിയ കണ്‍കളില്‍ എന്ന  വീഡിയോ ഗാനം നവംബര്‍ 14 ന് യൂട്യൂബില്‍ റിലീസ് ചെയ്യും.

ലോജിക്ക് മീഡിയ യൂട്യൂബ് ചാനല്‍ വഴിയാണ് ഗാനം റിലീസ് ചെയ്യുക. യുവ കലാകാരന്മാരെ കൈ പിടിച്ചു ഉയര്‍ത്തുകയാണ് ലക്ഷ്യം.

ജിദ്ദയില്‍ കലാരംഗത്തുള്ള സി.എച്ച് റഫീഖ് ഇതിനുമുമ്പും സംഗീത ആല്‍ബങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഓളോടാണ് ഓളോടാണ് എന്ന ഗാനത്തിന് ശേഷമാണ് പുതിയ വിഡിയോ ഗാനം നര്‍മ്മിച്ചിരിക്കുന്നത്.

സുധിര്‍ പട്ടാമ്പി രചന നിര്‍വ്വഹിച്ചിരുക്കുന്നു. നിയാസ് കുറ്റിക്കടവാണ് ഗാനം ആലപിച്ചിട്ടുള്ളത്. സക്കീര്‍ ഹുസൈന്‍, ശെരീഷ മുബ്ന്‍ത് എന്നവര്‍ ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നു.

ക്യാമറ റെന്‍സ് മീഡിയ കൈകാര്യം ചെയ്തിരിക്കുന്നു.