പി.കെ. അബ്ദുറബ് ആശുപത്രിയില്‍

തിരുവനന്തപുരം: മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് എംഎല്‍എയെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അര്‍ദ്ധ രാത്രിയോടടുത്താണ് ഇദ്ദേഹത്തിന് ശാരീരിക അവശത അനുഭവപ്പെട്ടത്.

ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാര്‍ഡിയോളജി ഐസിയുവിലാണ് ഇപ്പോള്‍ മുന്‍മന്ത്രി ചികിത്സയിലുള്ളത്.