500 വര്‍ഷത്തിലധികം പ്രായമുള്ള വൃക്ഷം കടപുഴകി വീണത് ഗ്രാമത്തിന്റെ നൊമ്പരമായി

അല്‍ബാഹ: ഒരു വൃക്ഷം കടപുഴകി വീണത് ഗ്രാമവാസികളെ ഏറെ ദുഖ:ത്തിലാഴ്തിയിരിക്കയാണ്. അത്രയേറെ ഗ്രാമവാസികള്‍ ഈ മരത്തെ ഇഷ്ടപ്പെട്ടിരുന്നു. 500 വര്‍ഷത്തോളം കാലം ഗ്രാമവാസികള്‍ക്ക് തണലേകിയ മൃക്ഷം കടപുഴകി വീണാല്‍ ഗ്രാമത്തിലെ ആര്‍ക്കാണ് സങ്കടം മറച്ചുവെക്കാനാവുക?

അല്‍ബാഹ പ്രവിശ്യയിലെ ബല്‍ജുര്‍ശിക്കടുത്തുള്ള അല്‍ഹദബ് ഗ്രാമത്തിലാണ് 500 വര്‍ഷം പഴക്കമുള്ള വന്‍ വൃക്ഷം കടപുഴകി വീണത് പ്രദേശവാസികളെ കണ്ണീരിലാഴ്ത്തിയത്.

ഈ ഗ്രാമത്തിന്റെ അടയാളവും തണലുമായിരുന്നു ഈ വൃക്ഷം. വൃക്ഷത്തിന്റെ അടിവേരിനകത്ത് കാതലുണ്ടായ ഭാഗങ്ങളെല്ലാം ദ്രവിച്ച് ക്ഷയിച്ചത് മരം രണ്ട് പിളര്‍പ്പായി വീഴുവാന്‍ കാരണമായി.

ഒരുപാട് തലമുറകള്‍ക്ക് തണലേകിയിരുന്ന വൃക്ഷം മറിഞ്ഞുവീണത് ഇപ്പോഴും ഗ്രാമവാസികള്‍ക്ക് വിശ്വാസമാവുന്നില്ല. രണ്ടായി പിളര്‍ന്ന് വീണുകിടക്കുന്ന മരത്തിന്റെ ഫോട്ടോയും വീഡിയോയും പ്രദേശവാസികളുടെ സങ്കടങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കയാണ്.