2 മാസത്തിനുള്ളില്‍ സൗദിയയുടെ മുഴുവന്‍ യാത്രകളും പുതിയ വിമാനത്താവളത്തില്‍നിന്ന്.
കോഴിക്കോട്, കൊച്ചി, അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഡിസംബര്‍ 10 മുതല്‍.
ജിദ്ദ: സൗദി എയര്‍ലൈന്‍ കമ്പനിയായ സൗദിയയുടെ എല്ലാ യാത്രകളും രണ്ട് മാസത്തിനുള്ളില്‍ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിലേക്ക് മാറ്റുമെന്ന് വാര്‍ത്താ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
മദീന, റിയാദ്, ദമ്മാം, അല്‍ ഖസീം ഒഴിച്ചുള്ള 21 ആഭ്യന്തര മേഖലകളിലേക്കുള്ള യാത്രയും അബുദാബി, ബഹ്‌റൈന്‍, മസ്‌കത്ത്, എര്‍ബില്‍, ശരംഷെയ്ഖ് അമ്മാന്‍, അലക്‌സാഡ്രിയ തുടങ്ങിയ ഏതാനും രാജ്യാന്തര യാത്രയും ഇതിനകം തന്നെ സൗദിയ പുതിയ ടെര്‍മിനല്‍ വഴിയാണ് പ്രവര്‍ത്തിക്കുന്നത്. പടിപടിയായി പഴയ ടെര്‍മിനലില്‍ നിന്നും ഓരോ യാത്രയും പുതിയതിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. രണ്ട് മാസത്തോടെ ഇത് പൂര്‍ത്തിയാവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നവമ്പര്‍ മൂന്നിന് അദീന, റോം, ഫ്രാങ്ക് ഫോര്‍ട്ട്, ജനീവ, മിയൂങ്, മിലാന്‍, വിയന്ന എന്നീ ഏഴ് സ്ഥലങ്ങളിലേക്കുള്ള സൗദിയയുടെ യാത്രകള്‍ പുതിയ ടെര്‍മിനലിലേക്ക് നീക്കുവാന്‍ തുടങ്ങും.
നവമ്പര്‍ പകുതിയോടെ ദമ്മാം, അല്‍ഖസീം, കൈറോ, കാര്‍ത്തും, കുവൈത്ത്, നെറുബി, ബൈറൂത്ത് തുടങ്ങിയ ന്മലങ്ങളിലേക്കുള്ള ‘സൗദിയ’യുടെ യാത്രകള്‍ പുതിയ ടെര്‍മിനലിലേക്ക് നീക്കുവാന്‍ തുടങ്ങും.
ഡിസംബര്‍ 10 ന് ഇസ്തംബുള്‍, അങ്കാറ, മുംബൈ, ദല്‍ഹി, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, ലേക്‌നോ, ബാംഗ്ലൂര്‍, ചെന്നൈ, ടുണീഷ്യ, ജൊഹാനസ്ബര്‍ഗ് തുടങ്ങിയ 12 ഡെശ്ശിനേഷന്‍ സെന്ററുകളിലേക്കുള്ള ‘സൗദിയ’യുടെ യാത്രകള്‍ പുതിയ ടെര്‍മിനലിലേക്ക് നീക്കുവാന്‍ തുടങ്ങും.
ഡിസംബര്‍ 20നു ജവാന്‍സസാവ് , ജക്കാര്‍ത്ത, വാഷിംഗ്ടണ്‍, ഇസ്‌ലാമാബാദ്, ന്യുയോര്‍ക്ക്, കറാച്ചി, കോലാലംപുര്‍, ലോസ് ആഞ്ചലോസ്, ലാഹോര്‍, ലണ്ടന്‍, മദീന മുനവ്വറ, മാലദീപ്, മനില, റിയാദ്, സിംഗപ്പുര്‍, അദീസാബാബ, പാരീസ്, ദുബായ് തുടങ്ങിയ 28 വിമാനത്താവളങ്ങളിലേക്ക് സൗദിയയുടെ യാത്രകള്‍ പുതിയ ടെര്‍മിനലിലേക്ക് നീക്കുവാന്‍ തുടങ്ങും.
ഇതോടെ സൗദിയയുടെ മുഴുവന്‍ യാത്രകളും രണ്ടു മാസത്തിനുള്ളിലായി പുതിയ ടെര്‍മിനലില്‍ കൂടിയായിരിക്കും ഓപ്പറേറ്റ് ചെയ്യുക.






