സൗദി അറേബ്യ പ്രഖ്യാപിച്ച പ്രിവിലേജ് ഇഖാമ നവംബര്‍ പകുതിയോടെ വിതരണം തുടങ്ങും

റിയാദ്: സൗദിയില്‍ നിരവധി ആനുകൂല്യങ്ങളും പ്രത്യേകതകളും ഉള്‍ക്കൊള്ളുന്ന പ്രിവിലേജ് ഇഖാമയുടെ ആദ്യ വിതരണം അടുത്ത മാസം പകുതിയോടെ വിതരണം ചെയ്ത് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് പ്രിവിലേജ് ഇഖാമയുടെ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്.

എട്ട് ലക്ഷം റിയാലിന് ലഭിക്കുന്ന ആതീവനാന്ത പ്രവിലേജ് ഇഖാമയും, ഒരു ലക്ഷം റിയാലിന് ഒരു വര്‍ഷം കാലാവധിയുള്ള ഇഖാമയുമാണ് നിലവില്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു വര്‍ഷം കാലാവധിയുള്ള പ്രവിലേജ് ഇഖാമ വീണ്ടും പുതുക്കുവാനും സാധിക്കും.

പ്രവിലേജ് ഇഖാമയുള്ളവര്‍ക്ക് അപ്പാര്‍ട്ട്‌മെന്റുകള്‍, ബിസിനസ് വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവ സ്വന്തം പേരില്‍ തുടങ്ങുവാനാകും. ബന്ധുക്കള്‍ക്ക് വിസിറ്റിങ് വിസ, വീട്ടുജോലിക്കുള്ള വിസ തുടങ്ങിയവ ലഭിക്കും. സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വാഹനങ്ങള്‍ സ്വന്തമാക്കുവാനും, രാജ്യത്തേക്ക് വരാനും പോകാനും എപ്പോഴും സ്വതന്ത്ര്യവും ഉണ്ടായിരിക്കും.

പ്രവിലേജ് ഇഖാമ ലഭിക്കുന്നതിന് നിയമാനുസൃതവും കാലാവധിയുമുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കം. 21 വയസ്സ് പൂര്‍ത്തിയാവണം. ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യാതിരിക്കുകയും സാമ്പത്തിക സ്ഥിരത ഉണ്ടെന്ന് തെളിയിക്കുകയും വേണം. പകര്‍ച്ച വ്യാധി രോഗങ്ങളില്‍ നിന്നും മുക്തമാണെന്ന് തെളിയിക്കുന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്നതും പ്രവിലേജ് ഇഖാമ ലഭിക്കുന്നതിന്റെ വ്യവസ്ഥതകളാണ്.