ജോലി പ്രശ്‌നത്തില്‍ ജിദ്ദയില്‍ കുടുങ്ങിയ പത്തനംതിട്ട സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങി

ജിദ്ദ: വീട്ടുഡ്രൈവര്‍ വിസയില്‍ ജിദ്ദയില്‍ എത്തിയെങ്കിലും കൃത്യമായ ജോലിയോ ശമ്പളമോ മതിയായ രേഖകളോ ഇല്ലാതെ വിഷമത്തിലായ പത്തനംതിട്ട സ്വദേശികളായ മൂന്നുപേര്‍ക്ക് പത്തനംതിട്ട ജില്ലാ സംഗമം ജിദ്ദ കമ്മിറ്റിയുടെ സഹായം.

അഭിലാഷ് വടശേരിക്കര, ജോബി റാന്നി, രാഹുല്‍ ചെങ്ങറ എന്നീ മൂന്നുപേര്‍ക്കാണ് പത്തനംതിട്ട ജില്ലാ സംഗമം ജിദ്ദ കമ്മിറ്റി തുണയായത്. സംഘടന മുന്‍കൈയെടുത്ത് ഇവരെ നാട്ടിലേക്കയച്ചു.

പത്തണംതിട്ട ജില്ലാ സംഗമം ജീവകാരുണ്യ കണ്‍വീനര്‍ അലി തേക്കുതോടിന്റെ നേതൃത്വത്തില്‍ കോണ്‍സുലേറ്റില്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാപത്തില്‍ കോണ്‍സുലേറ്റ് ഇടപെട്ട് യാത്രരേഖ ശരിയാക്കി നല്‍കിയതോടെയാണ് ഇവര്‍ക്കുള്ള ടിക്കറ്റുകള്‍ ശരിയാക്കി നാട്ടിലേക്ക് പോകുവാനുള്ള സഹായം ചെയ്തത്.

ജിദ്ദയിലെ താമസത്തിനിടയില്‍ ഇവര്‍ക്കുള്ള താമസം, ഭക്ഷണം മുതലായവ പത്തനംതിട്ട ജില്ലാ സംഗമം ഏറ്റെടുക്കുകയും അംഗങ്ങളില്‍ നിന്ന് സമാഹാരിച്ചതുകയും ഇവര്‍ക്കായി നല്‍കുകയും ചെയ്ത് നാട്ടിലേക്കുപോകുമ്പോള്‍ സാധന സാമഗ്രഹികള്‍ വാങ്ങുവാനുള്ള സൗകര്യങ്ങളും ഒരുക്കിനല്‍കി.

പ്രസിഡന്റ് നൗഷാദ് അടൂര്‍, വൈസ് പ്രസിഡന്റുമാരായ എബി കെ ചെറിയാന്‍ മാത്തൂര്‍, ജയന്‍ നായര്‍ പി ആര്‍ ഓ അനില്‍ കുമാര്‍ പത്തനംതിട്ട, ജോസഫ് വടശ്ശേരിക്കര, അയൂബ് പന്തളം തുടങ്ങിയവര്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിച്ചു വേണ്ട സഹായ സഹകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. മാത്യു തോമസ് കടമിനിട്ട, മനു പ്രസാദ് ആറന്മുള, സാന്തോഷ് കടമ്മനിട്ട, മനോജ് മാത്യു അടൂര്‍, ജോര്‍ജജ് വറുഗീസ്, സുശീല ജോസഫ്, സൈനാ അലി എന്നിവര്‍ യാത്രയയപ്പിനു നേതൃത്വം നല്‍കി.

വാര്‍ത്ത അയച്ചത്: അനില്‍ കുമാര്‍ പത്തനംതിട്ട