പെയിന്‍ ആന്റ് പാലിയേറ്റീവ് താഴേക്കോട് പ്രവര്‍ത്തക സംഗമം

ജിദ്ദ: ശിഹാബ് തങ്ങള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് താഴേക്കോടിന്റെ ജിദ്ദ ചാപ്റ്റര്‍ പ്രവര്‍ത്തക സംഗമം നടന്നു.  ഷറഫിയ സ്‌നാക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം എസ്.ഐ.സി സൗദി നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഉബൈദ് തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു.  ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ ഏറ്റവും മഹനീയമായ പ്രവര്‍ത്തിയാണ് പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനമെന്ന്  ഉബൈദ് തങ്ങള്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

എസ്.ഐ.സി ജിദ്ദ ചെയര്‍മാന്‍ മുജീബ് റഹ്‌മാന്‍ റഹ്‌മാനി ഉല്‍ബോധന പ്രസംഗം നടത്തി.  ഹബീബ് തങ്ങള്‍ അരക്കുപറമ്പ് വിശിഷ്ട അതിഥിയായി പങ്കെടുത്തു. പെരിന്തല്‍മണ്ണ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് നാലകത്ത് കുഞ്ഞാപ്പ, താഴേക്കോട് പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് പി.സി നാസര്‍ അമ്മിനിക്കാട്, അഫ്‌സല്‍ ബാബു, ബാപ്പുട്ടി പുളിക്കാടന്‍, അഷറഫ് താഴേക്കോട്, സലീം മലയില്‍ അമ്മിനിക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.  ഉബൈദ് ഫൈസി,  അഫ്‌സല്‍ പാറങ്ങാടന്‍,  അലി ഹൈദര്‍, നാസര്‍ തവളെങ്ങല്‍, ബഷീര്‍ ടി എന്നിവര്‍ നേതൃത്വം നല്‍കി.

പാലിയേറ്റീവ് ചെയര്‍മാന്‍ അലി പിലാക്കല്‍ അധ്യക്ഷത വഹിച്ചു. എ. പി അബ്ദുറഹ്‌മാന്‍ ഖിറാഅത്ത് നിര്‍വഹിച്ചു. ബിഷര്‍ പി.കെ താഴേക്കോട് സ്വാഗതവും ഹാഷിം നാലകത്ത് നന്ദിയും രേഖപ്പെടുത്തി.