അബുദാബി പയ്യന്നൂര്‍ മണ്ഡലം കെ.എം.സി.സി മുഖദ്ദിമ 2019

അബുദാബി: അബുദാബി പയ്യന്നൂര്‍ മണ്ഡലം കെ.എം.സി.സി ”മുഖദ്ദിമ 2019” ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്‌ലാഹാമിക് സെന്ററില്‍ വെച്ചു നടത്തിയ മുഖദിമയുടെ പ്രഥമ സെഷനില്‍ ഇല്യാസ് ഞെക്ക്‌ളി പ്രാര്‍ത്ഥന നടത്തി. പ്രസിഡണ്ട് അഷ്‌റഫ് കുഞ്ഞിമൂപ്പന്‍ അധ്വക്ഷത വഹിച്ചു. അബുദാബി സംസ്ഥാന കെ.എം.സി.സി പ്രസിഡണ്ട് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ പരിപാടിയുടെ ഉത്ഘാടന ചെയ്തു.

സ്‌റ്റേറ്റ് കെ.എം.സി.സി സെക്രട്ടറി ഇ.ടി.എം സുനീര്‍ ആശംസ നേര്‍ന്നു. ചന്ദ്രിക ചീഫ് എഡിറ്റര്‍ സി.പി സൈതലവി മുസ്‌ലിം ലീഗിന്റെ സമഗ്രമായ ചരിത്രങ്ങളെ ഇതിവൃത്തമാക്കി പഠന ക്ലാസ് നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി മുത്തലിബ് പി.എസ് സ്വാഗതം ആശംസിച്ചു. ട്രഷറര്‍ ഇബ്രാഹിം മുണ്ടക്കാല്‍ പ്രഥമ സെഷന്റെ നന്ദി രേഖപ്പെടുത്തി.

ഉച്ചയ്ക്ക് ശേഷം ആരംഭിച്ച രണ്ടാം സെഷന്‍ ഷഫീക്ക് കാങ്കോല്‍ സ്വാഗതം ആശംസിച്ചു. അലി പാലക്കോട് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അബുദാബി സ്‌റ്റേറ്റ് കെ.എം.സി.സി വൈ: പ്രസിഡണ്ട് മുഹമ്മദ് ആലം, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എ. ബീരാന്‍, സെക്രട്ടറി യു. എന്‍ ശറഫുദ്ദീന്‍, വൈ: പ്രസിഡണ്ട് ഇസ്മായില്‍ പാലക്കോട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ചന്ദ്രിക ചീഫ് എഡിറ്റര്‍ സി.പി സൈതലവി പഠന ക്ലാസ് നടത്തി.

അവസാന സെഷനായ ഗ്രൂപ്പ് ഡിസ്‌ക്കഷന്റെ ഭാഗമായി വിവിധ ഗ്രൂപ്പുകള്‍ക്ക് വേണ്ടി മനാഫ് പാലക്കോട്, ഇല്യാസ് ഞെക്ലി, മുസ്തഫ കടവത്ത്, അന്‍സാര്‍ പയ്യന്നൂര്‍ തുടങ്ങിയ സംസാരിച്ചു. ക്യാമ്പ് ഡയറക്ടര്‍ നസീര്‍ രാമന്തളി ഗ്രൂപ്പ് ലീഡേഴ്‌സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

മണ്ഡലം ഭാരവാഹികളായ മൂസ എട്ടിക്കുളം, യഹ്യ പെരുമ്പ, ഷഫീക് പുളിങ്ങോം, മുസ്തഫ തട്ടുമ്മല്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി ഇബ്രാഹിം കുടുക്കില്‍ നന്ദി പറഞ്ഞു.