ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്തിരുന്ന ബസിനുപിറകില്‍ ട്രെയ്‌ലര്‍ ഇടിച്ച് പാക് പൗരന്‍ മരിച്ചു, പത്തി ലേറെ മലയാളികള്‍ക്ക് പരിക്കേറ്റു

തായിഫ്: മലയാളി ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്തിരുന്ന ബസിനു പിറകില്‍ ട്രെയ്‌ലര്‍ ഇടിച്ച്  ട്രെയ്‌ലര്‍ ഡ്രൈവറായ പാക്ക് പൗരന്‍ മരിച്ചു. പത്തിലേറെ മലയാളി തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.

ശനിഴാഴ്ച്ച വൈകിട്ട് തായിഫ്  റിയാദ് അതിവേഗ പാതയില്‍ അല്‍മോയക്ക് സമീപമാണ് അപകടം സംഭവിച്ചത്. അപടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ അല്‍ മോയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ  വിദഗ്ധ ചികത്സകായി തായിഫ് ആശുപത്രിയിലേക്ക്മാറ്റി. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സക്ക് ശേക്ഷം ആശുപത്രിവിട്ടു.

ബസ് ഡ്രൈവര്‍ മലപ്പൂറം പുലാമന്തോള്‍ സ്വദേശി അബുബക്കര്‍ സിദ്ദീഖ് തായിഫ് കിംങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും യാത്രക്കാരനായ തൃശൂര്‍ മംഗലംകുന്ന് സ്വദേശി സെയ്ദാലി അബുബക്കര്‍ കിംങ് ഫൈസല്‍ ആശുപത്രിയിലും ചികിത്സയിലാണ്. ദമാമില്‍ നിന്നും പുറപ്പെട്ട സംഘം മദീന സന്ദര്‍ശനം കഴിഞ്ഞ് ഉംറ നിര്‍വഹിച്ച ശേക്ഷം തിരിച്ച് ദമാമിലേക്കുള്ള യാത്രമദ്ധ്യയാണ് അപകടം സംഭവിച്ചത്. വിശ്രമത്തിനായി റോഡിന്റെ വശത്ത് ബസ് നിര്‍ത്തിയിട്ടിരുന്ന സമയത്താണ് ട്രെയ്‌ലര്‍ പിന്നീല്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തീല്‍ ട്രെയ്‌ലര്‍ പുര്‍ണമായും തകര്‍ന്നു.

വാര്‍ത്ത അയച്ചത്: അബൂ നഈം